മഹല്ല് സംവിധാനങ്ങളില്‍ അസഹിഷ്ണുതയും അശാന്തിയും പരത്താന്‍ ശ്രമിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയെന്ന്
കൊപ്പം:സമാധാനപരമായി നടന്നുവരുന്ന മഹല്ല് സംവിധാനങ്ങളില്‍ അസഹിഷ്ണുതയും അശാന്തിയും പരത്താനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്നും എസ്.വൈ.എസ് മഞ്ഞളാംകുഴി മഹല്ല് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.
മഹല്ലുകള്‍ കേരളീയ മുസ്‌ലിമിന്റെ ദീനീ പാരമ്പര്യത്തിന്റെയും സംഘശക്തിയുടെയും നേര്‍ സാക്ഷ്യങ്ങളാണെന്നും അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ എന്ത് വിലകൊടുത്തും ചെറുത്ത് തോല്‍പ്പിക്കുമെന്നും വള്ളിയത്ത് കുളമ്പ് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.
വി.ടി ഉമര്‍ ഫൈസി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ വര്‍. സെക്രട്ടറി ആരിഫ് ഫൈസി തിരുവേഗപ്പുറ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി എം.എം ബഷീര്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
ഹജ്ജിന് പോകുന്ന കെ കുഞ്ഞുട്ടിക്ക് യാത്രയയപ്പ് നല്‍കി. പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു.
ഭാരവാഹികള്‍: വി. കുഞ്ഞഹമ്മദ്ഹാജി, വി.കെ അഹ്മദ് ദാരിമി (മുഖ്യ രക്ഷാധികാരികള്‍), വി.ടി ഉമര്‍ ഫൈസി (പ്രസി), വി.കെ കോയാമു കെ ഉമര്‍ മൗലവി (വൈ.പ്രസി), ഒ.ടി പോക്കര്‍ ഹാജി (ജന.സെക്ര), എസ്.പി സത്താര്‍ ദാരിമി, കെ.കെ സിദ്ധീഖ് അന്‍വരി (ജോ.സെക്ര), വി ഹംസു (ട്രഷ), കെ അബ്ദുല്‍ ലത്തീഫ്, വി.കെ അബ്ദുപ്പ, എം.കെ മുസ്തഫ, സി മൊയ്തീന്‍ കുട്ടി, കെ ഖാദര്‍, വി.കെ ഹൈദ്രസ്, പി മുഹമ്മദ് മൗലവി, പി.ടി മുഹമ്മദ് കുട്ടി, വി.ടി മാനുപ്പ, കെ സൈതാലി. (എക്‌സി.അംഗങ്ങള്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."