മുസ്‌ലിം സ്ത്രീയും ആഫ്രിക്കന്‍ വംശജയുമായതിനാലാണ് തനിക്കെതിരേ നടപടിയെടുത്തതെന്ന് ഇല്‍ഹാന്‍ ഒമര്‍
വാഷിങ്ടണ്‍: യു.എസ് പ്രതിനിധി സഭയുടെ വിദേശകാര്യ സമിതിയില്‍നിന്ന് തന്നെ പുറത്താക്കിയത് മുസ്‌ലിം സ്ത്രീയും ആഫ്രിക്കന്‍ വംശജയുമായതിനാലാണെന്ന് മിനിസോട്ടയില്‍നിന്നുള്ള യു.എസ് പാര്‍ലമെന്റ് അംഗം ഇല്‍ഹാന്‍ ഒമര്‍. ലോകത്തെമ്പാടും നീതിക്കുവേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്കുവേണ്ടി താന്‍ ഇനിയും ശബ്ദമുയര്‍ത്തുമെന്ന് ഇല്‍ഹാന്‍ പറഞ്ഞു.
യു.എസ് ഇസ്‌റാഈലിന് സാമ്പത്തിക പിന്തുണ നല്‍കുന്നതിനെ വിമര്‍ശിച്ചതിനു പിന്നാലെയാണ് ഇല്‍ഹാനെ പുറത്താക്കിയത്. ഡെമോക്രാറ്റ് പ്രതിനിധിയാണ് ഇല്‍ഹാന്‍. ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന 2020ല്‍ രണ്ട് റിപ്പബ്ലിക്കുകളെ പുറത്താക്കിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണിതെന്ന് ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തി.
ഭവനരഹിതരായി അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും തന്നെ പോലെ വൊടിയൊച്ച നിലക്കുന്നതുവരെ കട്ടിലുകള്‍ക്കടിയില്‍ ഒളിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയും ശബ്ദമുയര്‍ത്തുന്നത് തുടരുമെന്ന് സോമാലിയന്‍ വംശജയായ ഇല്‍ഹാന്‍ പ്രഖ്യാപിച്ചു. ആഫ്രിക്കയില്‍നിന്ന് കുടിയേറിയ തന്നെ അവര്‍ ലക്ഷ്യം വെക്കുന്നതില്‍ അത്ഭുതമില്ല. അമേരിക്കന്‍ വിദേശനയത്തെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ യോഗ്യയല്ലെന്ന് അവര്‍ കരുതുന്നതില്‍ ആശ്ചര്യമില്ലെന്നും ഇല്‍ഹാന്‍ പറഞ്ഞു. മുമ്പും ഇല്‍ഹാന്‍ ഒമറിന്റെ ഇസ്‌റാഈല്‍ വിരുദ്ധ പ്രസ്താവന വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."