മംഗലാപുരം ബോട്ടപകടം: മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
മംഗലാപുരം: ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ പന്ത്രണ്ടുപേരെ കടലില്‍ കാണാതായ സംഭവത്തില്‍ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ബോട്ടില്‍ കപ്പലിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്സംഭവ ദിവസം മരിച്ചിരുന്നു. കാണാതായവര്‍ക്കുള്ള തിരച്ചില്‍ നടത്തിയ കോസ്റ്റ് ഗാര്‍ഡിന്റെ തിരച്ചിലിലാണ് മൂന്നു മൃതദേഹങ്ങള്‍ കൂടികണ്ടെടുത്തത്.
വിദേശ കപ്പലായിരുന്നു ഇടിച്ചത്. ബേപ്പൂര്‍ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ള ഐ.എസ്.ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. ബോട്ടില്‍ 14 പേര് ഉണ്ടായിരുന്നു. ഇവരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നു പേര് മരിച്ചു. ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഏഴുപേര്‍ തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ്. ഏഴുപേര്‍ ഒറിസ, ബംഗാള്‍ സ്വദേശികളുമാണ്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ രാജ് ദൂത് ബോട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം തുടര്‍ന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."