HOME
DETAILS

മലേഗാവ് കേസ്

  
backup
April 17 2021 | 04:04 AM

8956569yuhj


2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി കേണല്‍ ശ്രീകാന്ത് പുരോഹിത് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയ്‌ക്കൊപ്പം കേസില്‍ ഇതുവരെയില്ലാത്തൊരു രേഖ കൂടി നല്‍കി. സ്‌ഫോടനത്തിന്റെ ഗൂഢാലോചനയില്‍ പുരോഹിത് പങ്കെടുത്തത് മിലിറ്ററി ഇന്റലിജന്‍സ് ഓഫിസര്‍ എന്ന നിലക്കുള്ള ഡ്യൂട്ടിയുടെ ഭാഗമായിരുന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര പ്രതിരോധമന്ത്രാലയം നല്‍കിയ കത്തായിരുന്നു അത്. 2008 നവംബറിലാണ് ശ്രീകാന്ത് പുരോഹിത് അറസ്റ്റിലാവുന്നത്. കേസിന്റെ ഒരു ഘട്ടത്തിലുമില്ലാതിരുന്നൊരു കത്ത് 12 വര്‍ഷത്തിന് ശേഷമാണ് പ്രത്യക്ഷപ്പെട്ടത്. എന്തുകൊണ്ടായിരിക്കും കേന്ദ്ര പ്രതിരോധമന്ത്രാലയം ഇത്തരത്തിലൊരു കത്ത് പുരോഹിതിന് നല്‍കിയത്? ഈ കത്തോടെ പുരോഹിത് കേസില്‍നിന്ന് രക്ഷപ്പെടുകയും സൈന്യത്തിനുള്ളിലെ സംഘ്പരിവാര്‍ കണ്ണികളെക്കുറിച്ചുള്ള കഥകള്‍ കുഴിച്ചു മൂടപ്പെടുകയും ചെയ്യുമെന്നത് തന്നെ കാരണം.

എന്താണ് മലേഗാവ് അടക്കമുള്ള രാജ്യത്തെ സ്‌ഫോടനക്കേസുകളില്‍ പുരോഹിതിന്റെ പങ്കെന്ന ചോദ്യത്തിന് മലേഗാവ് കേസ് അന്വേഷിച്ച അന്നത്തെ മുംബൈ ഭീകരവിരുദ്ധ സംഘം തലവന്‍ ഹേമന്ദ് കാര്‍ക്കറെ നിരവധി ഉത്തരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഉത്തരങ്ങള്‍ കൂടിയാണ് കുഴിച്ചു മൂടപ്പെടാന്‍ പോകുന്നത്.


മലേഗാവ് കേസിലെ പ്രതി ദയാനന്ദ് പാണ്ഡെയുടെ ലാപ്‌ടോപ്പില്‍ നിന്നു കേസന്വേഷണത്തിനിടെ കാര്‍ക്കറെ കണ്ടെടുത്ത 37 ഒഡിയോ ടേപ്പുകളിലൊന്നിലെ ഒരു ചെറിയ ഭാഗം മാത്രം നോക്കുക. മലേഗാവ് കേസിലെ പ്രതി കേണല്‍ പുരോഹിതിന്റെ നേതൃത്വത്തില്‍ നടന്ന ഹിന്ദുത്വരുടെ രഹസ്യയോഗമാണ് രംഗം. ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കാനുള്ള സായുധസമരത്തിന് ഗൂഢാലോചന നടക്കുന്നു. മറ്റു പ്രതികളായ റിട്ട. മേജര്‍ രമേശ് ഉപാധ്യായ, ദയാനന്ദ് പാണ്ഡെ തുടങ്ങിയവരാണു യോഗത്തില്‍ പങ്കെടുക്കുന്നത്.


കേണല്‍ പുരോഹിത്: സ്വാമിജി, ഒരു കാര്യം പറയാന്‍ വിട്ടു. നാം രണ്ടു ഓപറേഷനുകള്‍ നടത്തി. രണ്ടും വിജയമായിരുന്നു. പരിശീലനം നേടാനും ചര്‍ച്ചകള്‍ക്കുമായി നമ്മുടെ ക്യാപ്റ്റന്മാരിലൊരാള്‍ ഇസ്‌റാഈല്‍ സന്ദര്‍ശിച്ചു. അവിടെനിന്ന് അനുകൂല മറുപടിയാണ് കിട്ടിയത്. നാലു കാര്യങ്ങളാണ് നാം ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടത്. ആയുധങ്ങള്‍ മുടങ്ങാതെ എത്തിക്കുക, പരിശീലനം നല്‍കുക, ടെല്‍ അവീവില്‍ കാവിക്കൊടിയുള്ള ഓഫിസ് അനുവദിക്കുക, ഹിന്ദുരാഷ്ട്രം രൂപീകരിക്കാന്‍ യു.എന്നില്‍ പിന്തുണയ്ക്കുക. നാം എന്തെങ്കിലും ചെയ്തുകാണിക്കണമെന്നാണവര്‍ പറയുന്നത്. ആയുധം എത്തിക്കാമെന്നും രാഷ്ട്രീയപിന്തുണ നല്‍കാമെന്നും സമ്മതിച്ചിരിക്കുന്നു.

എന്റെ പക്കല്‍ മുസ്‌ലിംകളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കുണ്ട്. എന്നാല്‍, മൂന്ന് എ.കെ 47 തോക്ക് മാത്രമാണ് ഇപ്പോഴുള്ളത്. കൂടുതല്‍ വാങ്ങാന്‍ പണവുമില്ല.
മേജര്‍ രമേശ് ഉപാധ്യായ: എ.കെ 47 തോക്ക് ഗൊരഖ്പൂരിലെ കോക്‌സ് ബസാറില്‍ കിട്ടും. പക്ഷേ, വില്‍പ്പനക്കാരെല്ലാം ജിഹാദികളാണ്.


ദയാനന്ദ് പാണ്ഡെ: സമയമാകുമ്പോള്‍ ആവശ്യമുള്ളത്ര എ.കെ 47 തോക്കുകള്‍ നമുക്കു കിട്ടും.


പുരോഹിത്: നമ്മള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതു സംബന്ധിച്ച് ഇസ്‌റാഈല്‍ തെളിവ് ചോദിച്ചിട്ടുണ്ട്. നാം രണ്ടു ഓപറേഷനുകള്‍ വിജയകരമായി നടത്തിയില്ലേ. കൂടുതലായി എന്തു തെളിവാണ് അവര്‍ക്കു വേണ്ടത്.
മേജര്‍ ഉപാധ്യായ: ഹൈദരാബാദ് സ്‌ഫോടനം നടത്തിയതും നമ്മുടെ ആളുകളാണ്. കേണല്‍ അതു സംബന്ധിച്ചു പറയും.
ദയാനന്ദ് പാണ്ഡെ: നമ്മുടെ സംഘടന നിരോധിക്കപ്പെട്ടാല്‍ എന്തു ചെയ്യും.
പുരോഹിത്: മറ്റൊരു പേരു നല്‍കി രഹസ്യമായി പ്രവര്‍ത്തിക്കും.


2006 സെപ്റ്റംബര്‍ എട്ടിനാണ് മലേഗാവില്‍ ആദ്യ സഫോടനമുണ്ടാകുന്നത്. 37 പേര്‍ കൊല്ലപ്പെട്ടു. 125ലധികം പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ജുമുഅ സമയത്ത് ഹാമിദിയ പള്ളിയിലും അനുബന്ധ ബാദാ ഖബര്‍സ്ഥാനിലുമായിരുന്നു സ്‌ഫോടനം. ഇതിനായി ആര്‍.ഡി.എക്‌സ് ഉപയോഗിച്ചതായി കണ്ടെത്തിയതോടെ മുസ്‌ലിം യുവാക്കളെ കൂട്ടത്തോടെ പൊലിസ് അറസ്റ്റ് ചെയ്തു. 2008 സെപ്റ്റംബര്‍ 28ന് മലേഗാവില്‍ വീണ്ടും സ്‌ഫോടനമുണ്ടായി.

കൊല്ലപ്പെട്ടത് 11 വയസുകാരനുള്‍പ്പെടെ ആറുപേര്‍. 101 പേര്‍ക്ക് പരുക്കേറ്റു. സ്‌ഫോടനങ്ങളില്‍ സംഘ്പരിവാറിനുള്ള പങ്ക് വെളിച്ചത്തുവരുന്നതും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വഭീകര ശൃംഖലയുടെ രഹസ്യങ്ങള്‍ പുറത്താകുന്നതും ഈ സ്‌ഫോടനക്കേസില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കാര്‍ക്കറെയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലൂടെയാണ്. മലേഗാവിലെ ബിക്കു ചൗക്കില്‍ മോട്ടോര്‍ സൈക്കിളിലായിരുന്നു ബോംബ് സ്ഥാപിച്ചിരുന്നത്. സ്‌ഫോടനം നടത്തിയ ബൈക്കിന്റെ ഉടമസ്ഥനെത്തേടിയായിരുന്നു ആദ്യ അന്വേഷണം. ഈ അന്വേഷണം പ്രഗ്യാ സിങ് താക്കൂറിലെത്തി.


പ്രഗ്യയുടെ ടെലഫോണ്‍ പരിശോധിച്ചതോടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മാളത്തിലൊളിച്ചിരുന്ന ഹിന്ദുത്വഭീകരത പുറംചാടുന്നത്. 42കാരനായ ശ്യാംലാല്‍ സാഹു എന്ന സയന്‍സ് ബിരുദധാരിയാണ് ആദ്യം അറസ്റ്റിലായത്. സാഹുവാണ് മലേഗാവില്‍ ബോംബ് സ്ഥാപിച്ചത്. ബോംബില്‍ ടൈമര്‍ ഘടിപ്പിച്ച 36കാരന്‍ സയന്‍സ് ബിരുദധാരി ശിവനാരായണന്‍ ഗോപാല്‍ സിങ് തുടര്‍ന്ന് അറസ്റ്റിലായി.

പിന്നീട് അറസ്റ്റിലായത് സമീര്‍ കുല്‍ക്കര്‍ണിയെന്ന മറ്റൊരു സയന്‍സ് ബിരുദധാരി. ബോംബുണ്ടാക്കാന്‍ വേണ്ട അസംസ്‌കൃത വസ്തുക്കള്‍ അയാളാണത്രെ സംഘടിപ്പിച്ചത്. അഞ്ചു ദിവസത്തിന് ശേഷം മിലിറ്ററി ഇന്റലിജന്‍സില്‍ പ്രവര്‍ത്തിച്ചിരുന്ന 64കാരന്‍ മേജര്‍ രമേശ് ഉപാധ്യായ പിടിയിലായി. ബോംബ് കൂട്ടിച്ചേര്‍ക്കാന്‍ ബി.ജെ.പിയുടെ എക്‌സ് സര്‍വിസ്മാന്‍ സെല്ലിന്റെ മഹാരാഷ്ട്ര തലവനായിരുന്ന ഉപാധ്യായയാണ് പരിശീലനം നല്‍കിയതെന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് സ്‌ഫോടനത്തിന് പണം സ്വരൂപിച്ച രാകേശ് ധവാദെ, പണം നല്‍കിയ ജഗദീഷ് മാത്രെ എന്നിവര്‍ അറസ്റ്റിലായി. നവംബര്‍ അഞ്ചിനാണ് സൈന്യത്തില്‍ ഹിന്ദുത്വര്‍ക്കുള്ള പങ്ക് വെളിപ്പെടുത്തി കേണല്‍ ശ്രീകാന്ത് പുരോഹിത് അറസ്റ്റിലാവുന്നത്.


പൊലിസ് കസ്റ്റഡിയിലെടുക്കാന്‍ വരുമ്പോള്‍ മധ്യപ്രദേശ് പച്ച് മഹ്രിയിലെ ആര്‍മി എജ്യുക്കേഷന്‍ കോര്‍പ്പ്‌സ് ട്രയിനിങ് സെന്റര്‍ ആന്റ് കോളജില്‍ അറബി ഭാഷാ പഠനത്തിലായിരുന്നു പുരോഹിത്. മിലിറ്ററി ഇന്റലിജന്‍സ് ഓഫിസറായ പുരോഹിത് സൈന്യത്തില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ആര്‍.ഡി.എക്‌സാണ് ബോംബില്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തി. 2007ല്‍ 68 പേര്‍ കൊല്ലപ്പെട്ട സംജോദാ എക്‌സ്പ്രസ് സ്‌ഫോടനത്തിനുപയോഗിച്ചതും ഇതേ ആര്‍.ഡി.എക്‌സായിരുന്നുവെന്ന് പുരോഹിത് സമ്മതിച്ചു. പുരോഹിതിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദയാനന്ദ് പാണ്ഡെയെന്ന സുധാകര്‍ ദിവേദിയെ അറസ്റ്റ് ചെയ്യുന്നത്.

40കാരനായ ദയാനന്ദ് പാണ്ഡെയുടെ ലാപ്‌ടോപ്പ് തെളിവുകളുടെ ഒരു ഖനിയായിരുന്നു എ.ടി.എസിന്. ഗൂഢാലോചനാ യോഗങ്ങള്‍ പാണ്ഡെ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചിരുന്നു. ഇത്തരത്തില്‍ 37 ഒഡിയോ ടേപ്പുകളും മൂന്നു വിഡിയോ ടേപ്പുകളുമാണ് എ.ടി.എസ് കണ്ടെടുത്തത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ഹിന്ദുത്വര്‍ ഇസ്‌റാഈലിന്റെ സഹായത്തോടെ ഇന്ത്യയൊട്ടാകെ നടത്തിയ സ്‌ഫോടനത്തിന്റെയും കഥയായിരുന്നു അത്.


മിലിറ്ററി ഇന്റലിജന്‍സ് ചാരനായ താന്‍ ജോലിയുടെ ഭാഗമായാണ് രഹസ്യയോഗങ്ങളില്‍ പങ്കെടുത്തതെന്ന പുരോഹിതിന്റെ ആദ്യമൊഴി എ.ടി.എസിനെ ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍, തുടരന്വേഷണത്തില്‍ ദയാനന്ത് പാണ്ഡെ അറസ്റ്റിലായതോടെ പുരോഹിത് കുടുങ്ങി. സൈന്യത്തിലെ ഉന്നതരുടെ സഹായത്തോടെ ഇന്ത്യയില്‍ സായുധവിപ്ലവം നടത്തി ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള പദ്ധതിയായിരുന്നു പുരോഹിതും സംഘവും തയാറാക്കിയിരുന്നതെന്ന് മഹാരാഷ്ട്ര എ.ടി.എസ് മുംബൈ മോക്ക കോടതിയില്‍ സമര്‍പ്പിച്ച 4,500 പേജ് വരുന്ന, 389 സാക്ഷികളുള്ള കുറ്റപത്രത്തില്‍ പറയുന്നു.


പുരോഹിതിനെ അറസ്റ്റ് ചെയ്തതോടെ സൈന്യം കനത്ത സമ്മര്‍ദം ചെലുത്തിയെന്ന് എ.ടി.എസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. പുരോഹിതിനെ ചോദ്യം ചെയ്യുമ്പോള്‍ ഒരു മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ എല്ലാ നിരീക്ഷിച്ചു അടുത്തു നിന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പുരോഹിതിനെ വ്യക്തമായി ചോദ്യം ചെയ്യാന്‍ പ്രയാസമായിരുന്നു. അറസ്റ്റിനു ശേഷമാണ് പുരോഹിതിനെ വേണ്ടരീതിയില്‍ ചോദ്യം ചെയ്യാന്‍ എ.ടി.എസിനു പറ്റുന്നതുതന്നെ. ആഭ്യന്തരമന്ത്രാലയം പ്രതിരോധമന്ത്രാലയത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയാണ് അറസ്റ്റ് സാധ്യമാക്കുന്നത്. പാണ്ഡെയുടെ ലാപ്‌ടോപ്പില്‍ ഗൂഢാലോചനയില്‍ ബന്ധമുള്ള എട്ടു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ പേരുകളുണ്ടായിരുന്നു. ഇതില്‍ നാലു പേര്‍ മിലിറ്ററി ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്നവരോ നേരത്തെ പ്രവര്‍ത്തിച്ചിരുന്നവരോ ആണ്. ഇതില്‍ അറസ്റ്റിലായത് പുരോഹിതും റിട്ട. മേജര്‍ രമേശ് ഉപാധ്യായയും മാത്രം. കാര്‍ക്കറെയുടെ അന്വേഷണ റിപ്പോര്‍ട്ടിലുള്ള മറ്റൊരു പേര് റിട്ട. കേണല്‍ ഹാസ്മുഖ് പട്ടേലിന്റേതാണ്. മറാത്താ റെജിമെന്റിലെ കേണലായിരുന്ന ശൈലേശ് റായ്കാറാണ് മറ്റൊരാള്‍. നാസിക്കില്‍ ആര്‍.എസ്.എസ് നടത്തുന്ന ഭോണ്‍സാല സൈനിക സ്‌കൂളിലെ കമാന്‍ഡറാണ് റായ്കാര്‍.


ഭോണ്‍സാല സ്‌കൂളില്‍വച്ച് റായ്ക്കാറാണ് പുരോഹിതിന്റെ സംഘാംഗങ്ങള്‍ക്ക് ബോംബ് നിര്‍മാണത്തിലും തോക്കുപയോഗിക്കാനും പരിശീലനം നല്‍കിയെതെന്നായിരുന്നു കാര്‍ക്കറെയുടെ കണ്ടെത്തല്‍. മലേഗാവ് സ്‌ഫോടനത്തിന്റെ ഗൂഢാലോചനാ യോഗങ്ങളിലൊന്ന് നടന്നതും ഇതേ സ്‌കൂളില്‍വച്ചായിരുന്നു. കേണല്‍ ബാപാദിത്യ ദറാണ് അഞ്ചാമന്‍. പാരച്യൂട്ട് റെജിമെന്റിലായിരുന്ന ബാപാദിത്യ അടുത്തിടെയാണ് വിരമിച്ചത്.

മറ്റൊരാള്‍ ബ്രിഗേഡിയര്‍ മാത്തൂര്‍. നാസിക്കിനടുത്തെ ദിയോലാലി കണ്‍ടോണ്‍മെന്റിലായിരുന്നു മാത്തൂര്‍ പ്രവര്‍ത്തിച്ചിരുന്നത്. മേജര്‍ നിഥിന്‍ ജോഷി, മേജര്‍ പ്രയാഗ് മോദക് എന്നിവരാണ് മറ്റു രണ്ടു പേര്‍. നേപ്പാള്‍ സൈന്യത്തിലുള്ള ബ്രിഗേഡിയര്‍ ലജ്പത് പ്രജ്വാളാണ് കാര്‍ക്കറെയുടെ റിപ്പോര്‍ട്ടിലുള്ള മറ്റൊരു പേര്. ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ പുരോഹിതിനൊപ്പം പരിശീലനം നേടിയ ആളാണ് പ്രജ്വാള്‍. പുരോഹിതുമായുള്ള ബന്ധം പ്രജ്വാള്‍ തുടര്‍ന്നുപോന്നിരുന്നു. സ്‌ഫോടനങ്ങള്‍ നടത്തുന്നതിന് പ്രജ്വാളിന്റെ സഹായം പുരോഹിതിനും സംഘത്തിനുമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.


മലേഗാവില്‍ സ്‌ഫോടനം നടത്താനുപയോഗിച്ച ആര്‍.ഡി.എക്‌സ് പുരോഹിത് സമ്പാദിച്ചത് കശ്മിരില്‍ ജോലിയിലിരിക്കെയാണെന്ന് എ.ടി.എസ് കുറ്റപത്രത്തിലുണ്ട്. പിന്നീട് പൂനെയിലെയും നാസിക്കിലെയും വീടുകളില്‍ സൂക്ഷിച്ചു. കേസിലെ മറ്റൊരു പ്രതിയായ സുധാകര്‍ ചതുര്‍വേദിയെ ബോംബുണ്ടാക്കാനായി ആര്‍.ഡി.എക്‌സ് ഏല്‍പ്പിച്ചു. റമദാന്‍ കാലമായതിനാല്‍ കൂടുതല്‍ മുസ്‌ലിംകളെ കൊല്ലാമെന്ന് കണക്കുകൂട്ടിയാണ് മലേഗാവ് തന്നെ സ്‌ഫോടനത്തിനായി തെരഞ്ഞെടുത്തതെന്ന് എ.ടി.എസ് പറയുന്നു.


വിദേശത്തെ മാത്രമല്ല, രാജ്യത്തെ വിവിധ സായുധ സംഘടനകളുമായി പുരോഹിതും സംഘവും ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ വിവരങ്ങളും ദയാനന്ത് പാണ്ഡെയുടെ ടേപ്പിലുണ്ട്. ആയുധങ്ങള്‍ ലഭിക്കാന്‍ നാഗാലാന്റിലെ നിരോധിത സംഘടനയായ നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് നേതാവ് കെതോമി സേമയുമായി പുരോഹിത് കൂടിക്കാഴ്ച നടത്തി. പുരോഹിതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കണമെന്നാവശ്യപ്പെട്ട് സേമ തന്റെ സംഘടനയുടെ ജനറലിന് കത്തെഴുതിയതായും ജനറല്‍ പിന്തുണ വാഗ്ദാനം ചെയ്തതായും പുരോഹിത് പറയുന്നു.

നാഗാലാന്റില്‍ പ്രത്യേക ക്രിസ്ത്യന്‍ രാഷ്ട്രത്തിന് വേണ്ടി സായുധപോരാട്ടം നടത്തുന്ന സംഘടനയാണ് നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍. സൈന്യത്തിന്റെ സൗകര്യങ്ങള്‍ ഹിന്ദുരാഷ്ട്ര നിര്‍മിതിയ്ക്കായി ഉപയോഗിക്കുന്നത് സംബന്ധിച്ചും രണ്ടു മാവോയിസ്റ്റുകളെ ഡല്‍ഹിയില്‍ പിടികൂടി കൊലപ്പെടുത്തിയത് സംബന്ധിച്ചും പുരോഹിത് ടേപ്പില്‍ പറയുന്നുണ്ട്.


ഈ കേസിലെ പ്രതികളിലൊരാളായ രാകേഷ് ദത്താറാം ദാവ്‌ദെയ്ക്ക് നന്ദേഡ്, പര്‍ബാനി സ്‌ഫോടനങ്ങളുമായി ബന്ധമുണ്ടെന്നതിന്റെ സൂചനയും കുറ്റപത്രം നല്‍കുന്നുണ്ട്. പുരോഹിത്, ദാവ്‌ദെ, പ്രജ്ഞാ സിങ്, സുധാകര്‍ ദിവേദി, അജയ് രഹിര്‍ക്കര്‍, സമീര്‍ കുല്‍ക്കര്‍ണി, ഗോപാല്‍ സിങ് കല്‍സാങ്‌റ, ശ്യാംബവര്‍ലാല്‍ സാഹു, ദയാനനന്ദ് പാണ്ഡെ, സ്വാമി അസീമാനന്ദ, രമേശ് ഉപാധ്യായ... അങ്ങനെ നീളുന്നു മലേഗാവ് കേസിലെ പ്രതികളുടെ പേരുകള്‍.

പൂനെയിലെ ആര്‍.എസ്.എസ് നേതാവ് ശ്യാം ആപ്‌തെയായിരുന്നു മലേഗാവ് സ്‌ഫോടനത്തില്‍ പങ്കുള്ള മറ്റൊരാള്‍. ആപ്‌തെയെ ചോദ്യം ചെയ്‌തെങ്കിലും കാര്‍ക്കറെ കൊല്ലപ്പെട്ട ശേഷം എ.ടി.എസ് നല്‍കിയ കുറ്റപത്രത്തില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് അപ്രത്യക്ഷമായി. പ്രതികളില്‍ ചിലരെ പിടികൂടാനുമായില്ല. മറ്റു ചിലരെ കേസില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ ഒഴിവാക്കി. മോദി സര്‍ക്കാര്‍ വന്ന ശേഷം അസീമാനന്ദയടക്കമുള്ളവരെ കുറ്റവിമുക്തരാക്കി. അവസാനമായി, പുരോഹിതിനും രക്ഷപ്പെടാനുള്ള വഴിയൊരുങ്ങുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago