HOME
DETAILS

പാർട്ടി കോൺഗ്രസിൽ കോൺഗ്രസ് ബന്ധം എത്രമാത്രം?

  
backup
April 04 2022 | 23:04 PM

9852-523-2022-05-04

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ സി.പി.എം-കോൺഗ്രസ് ബന്ധം എത്രമാത്രം ചർച്ചയാവും? ദേശീയതലത്തിൽ ബി.ജെ.പിക്കെതിരേ ശക്തമായൊരു രാഷ്ട്രീയനിര കെട്ടിപ്പടുക്കുന്നതിൽ കോൺഗ്രസിനൊപ്പം നിൽക്കാൻ സി.പി.എം തയാറാവുമോ?
കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസ് ദേശീയതലത്തിലുള്ള ഒരു സമ്മേളനമാണ്. കഴിഞ്ഞ നാലു വർഷത്തെ സംഘടനാപ്രവർത്തനവും അടുത്ത നാലു വർഷത്തെ പ്രവർത്തനപരിപാടിയും ഉൾപ്പെടുന്ന സംഘടന റിപ്പോർട്ട് തന്നെയായിക്കും പാർട്ടി കോൺഗ്രസിലെ പ്രധാന ചർച്ചാവിഷയം.
സി.പി.എം എന്നല്ല ഏതൊരു രാഷ്ട്രീയപാർട്ടിയും നടന്നതും നടക്കാൻ പോകുന്നതുമായ സംഘടനാ പരിപാടികൾ ചർച്ചയ്‌ക്കെടുത്താൽ അതിൽ കാണാനാവുന്ന ചിന്താധാര ദേശീയരാഷ്ട്രീയം തന്നെയാവും. ഒരുവശത്തു കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്ന ബി.ജെ.പി. മറുവശത്ത് പ്രാദേശികതലത്തിൽ പ്രാദേശിക പാർട്ടികൾക്ക് ഒറ്റപ്പെട്ട മുന്നേറ്റമുണ്ടാവുന്നുണ്ടെങ്കിലും ബി.ജെപിക്കെതിരേ ഒരു ഐക്യനിര ഉണ്ടാക്കാനാവാത്ത സ്ഥിതി. സി.പി.എമ്മിൽ ഈ വിഷയം പ്രധാന ഇനമായി ചർച്ച ചെയ്യപ്പെടുമെന്ന കാര്യം തീർച്ച.


അടുത്തകാലംവരെ ഇത്തരം ചർച്ചകളിൽ സി.പി.എം ഉയർത്തിയിരുന്ന വാദം കോൺഗ്രസിന് ഒരു ബദൽ രാഷ്ട്രീയത്തിനു നേതൃത്വം കൊടുക്കാനാവില്ല എന്നതായിരുന്നു. പക്ഷേ ഇങ്ങനെയൊരു വാദം മുന്നോട്ടുവയ്ക്കുന്ന സി.പി.എമ്മിന് മറ്റൊരു നിർദേശം മുന്നോട്ടുവയ്ക്കാനാവുന്നുമില്ല. രാഷ്ട്രീയമായി സി.പി.എമ്മും വളരെ ശോഷിച്ചിരിക്കുന്നു. കേരളത്തിൽ ഭരണത്തുടർച്ച നേടിയെന്നതു മാത്രമാണ് ആശ്വാസം.


അതേസമയം, ഏറ്റവുമൊടുവിൽ അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പ്രഹരം ചില്ലറയല്ല. ദീർഘകാലമായി കൈയിലിരുന്ന പഞ്ചാബ് ആം ആദ്മി പാർട്ടി തട്ടിക്കൊണ്ടുപോയതാണ് വലിയ ആഘാതമായത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ശക്തമായ പ്രചാരണം അഴിച്ചുവിട്ടിട്ടും യു.പിയിൽ നിലം തൊടാൻ പോലും കഴിഞ്ഞില്ല. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബി.ജെ.പി ഭരണത്തുടർച്ച നേടിയപ്പോൾ കോൺഗ്രസ് അടിപതറിപ്പോയി. എങ്കിൽ പോലും നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ സൂക്ഷ്മമായി നോക്കിയാൽ ബി.ജെ.പിക്കെതിരായ ഒരു ദേശീയബദൽ രാഷ്ട്രീയത്തിന് നേതൃത്വം നൽകാൻ കോൺഗ്രസ് അല്ലാതെ മറ്റൊരു രാഷ്ട്രീയപാർട്ടിയെ കണ്ടെത്താൻ കഴിയില്ലതന്നെ.


മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എന്നിങ്ങനെ പ്രതിപക്ഷനിരയിൽ നേതാക്കളുണ്ടെങ്കിലും ഇവരോരുത്തരും സ്വന്തം സംസ്ഥാനങ്ങളിൽ ഒതുങ്ങിക്കഴിയുന്നവരാണ്. ആം ആദ്മി പാർട്ടി മാത്രമാണ് ഡൽഹിക്ക് പുറമേ പഞ്ചാബിലും ആധിപത്യം സ്ഥാപിച്ചത്. മമതാ ബാനർജി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗോവയിൽ കാലുകുത്താൻ നോക്കിയെങ്കിലും അമ്പേ പരാജയപ്പെടുകയാണുണ്ടായത്. അവിടെയും ബി.ജെ.പി ആധിപത്യം ഉറപ്പിച്ചു. യു.പിയിൽ സമാജ് വാദി പാർട്ടി തിളങ്ങുന്ന പോരാട്ടത്തിലൂടെ ശ്രദ്ധ നേടിയെങ്കിലും പ്രതിപക്ഷത്തേക്ക് ഒതുക്കപ്പെട്ടു.


നിർണായകമായ സാഹചര്യങ്ങളിൽ ബുദ്ധിപരമായ രാഷ്ട്രീയ നിലപാടെടുക്കാൻ കഴിയാത്തതാണ് പ്രതിപക്ഷകക്ഷികൾക്ക് ഇത്രയും കൊടിയ ദുരന്തം നേരിടേണ്ടിവരാനുള്ള കാരണം. യു.പിയിൽ ബി.ജെ.പിക്കെതിരേ ഒരു പൊതുധാരണയുണ്ടാക്കാൻ പ്രധാന കക്ഷികളൊന്നും ശ്രമിച്ചില്ല. കോൺഗ്രസ് സ്വന്തം വഴിക്ക് പോയി. സി.പി.എമ്മും ഇടതുപക്ഷകക്ഷികളും എസ്.പിയുമായി യോജിപ്പുണ്ടാക്കാൻ ശ്രമിച്ചില്ല. 20 ശതമാനം മുസ്‌ലിംകളുള്ള യു.പിയിൽ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ അസദുദ്ദീൻ ഉവൈസിയും പതിവുപോലെ പ്രതിപക്ഷ വോട്ടിൽ തന്റേതായ വിള്ളലുകളുണ്ടാക്കി. മുസ്‌ലിം വോട്ടുകൾ ഏകീകരിക്കാൻ ഒരു ശ്രമവും എങ്ങും നടന്നില്ല. മുൻ മുഖ്യമന്ത്രി ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതിയും പ്രചാരണം നടത്തിയത് വലിയ പ്രതീക്ഷയോടെയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽത്തന്നെ ബി.ജെ.പിയുടെ ബി-ടീമാണ് മായാവതിയുടെ പാർട്ടിയെന്ന പേരുദോഷം ബി.എസ്.പിയെ ഏറെ ദോഷകരമായി ബാധിച്ചു. ഫലം ദയനീയമായിരുന്നു
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഒരു പരിഛേദം തന്നെയാണ് ഇക്കഴിഞ്ഞ യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ടത്. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് ഒരു വലിയ മത്സരം കാഴ്ചവയ്ക്കാനായെങ്കിലും പ്രതിപക്ഷ വോട്ടുകൾ ചിതറിയത് മൂലം ബി.ജെ.പിക്കെതിരേ പിടിച്ചുനിൽക്കാനായില്ല. ഇവിടെ കോൺഗ്രസിന് നിർണായകമായൊരു രാഷ്ട്രീയനീക്കം നടത്താമായിരുന്നു. ചെറിയകക്ഷികളെയും ഇടതുപക്ഷകക്ഷികളെയും കൂട്ടിയിണക്കി എസ്.പിയോടൊപ്പം നിൽക്കാൻ ഒരു ശ്രമം നടത്തുകയായിരുന്നു വേണ്ടിയിരുന്നത്. കോൺഗ്രസ് ആ വഴിക്ക് ഒരു ശ്രമവും നടത്തിയില്ല. ഭരണം കിട്ടിയില്ലെങ്കിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് വലിയ മുന്നേറ്റം നടത്താമെന്നായിരുന്നു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. കണക്കുകൂട്ടലുകളൊക്കെയും തെറ്റിപ്പോയി. കോൺഗ്രസിനു യു.പിയിൽ സ്വന്തമായി അടിത്തറ പോലുമില്ലെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു.


ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും പരാജയത്തിൽനിന്നു പരാജയത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കോൺഗ്രസിന്റെ കാര്യത്തിൽ സി.പി.എം പാർട്ടി കോൺഗ്രസിൽ എന്ത് ചർച്ച നടക്കാൻ എന്നതാവും സ്വാഭാവികമായും ഉയരുന്ന ചോദ്യം. അപ്പോൾ സി.പി.എമ്മിന്റെ കാര്യമോ? ബംഗാളിലും ത്രിപുരയിലും സി.പി.എം തകർന്നുകഴിഞ്ഞു. പഞ്ചാബിൽ ഒരുകാലത്ത് ശക്തമായ വേരുകളുണ്ടായിരുന്ന സി.പി.എം ഇന്ന് അവിടെയും ക്ഷയിച്ചിരിക്കുന്നു. പുതിയ മുദ്രാവാക്യങ്ങളിലൂടെയും പരിഷ്‌കരിച്ച ഭരണരീതികളിലൂടെയും ആം ആദ്മി പാർട്ടി പഞ്ചാബിലെ ജനതയുടെ പിന്തുണ നേടിയപ്പോൾ സി.പി.എമ്മിനും ഇടതുപക്ഷത്തിനും ജനപിന്തുണ പാടേ നഷ്ടപ്പെട്ടു.
സ്വതന്ത്രഭാരതത്തിന്റെ പ്രാരംഭഘട്ടത്തിൽ സി.പി.ഐ ഇന്ത്യയിൽ വലിയൊരു രാഷ്ട്രീയ ശക്തിയായിരുന്നു. ലണ്ടനിലെ വിദ്യാഭ്യാസകാലത്ത് തന്നെ സോഷ്യലിസത്തിലും കമ്യൂണിസ്റ്റ് ദർശനങ്ങളിലും ആകൃഷ്ടനായ ജവഹർലാൽ നെഹ്‌റു ജനാധിപത്യ മര്യാദകൾക്കും മതേതര ചിന്തകൾക്കും അങ്ങേയറ്റത്തെ പ്രാധാന്യം നൽകിയിരുന്നു.1959ൽ വിമോചന സമരത്തെ തുടർന്ന് ഇ.എം.എസ് സർക്കാരിനെ പിരിച്ചുവിട്ട നെഹ്‌റു സർക്കാരിന്റെ നടപടി കമ്യൂണിസ്റ്റ് പാർട്ടിക്ക് വലിയൊരാഘാതമായിരുന്നു. ഈ നടപടിയുടെ പേരിൽ നെഹ്‌റുവിനെ ഇടതുനേതാക്കൾ എപ്പോഴും വിമർശിച്ചുപോന്നു. എങ്കിലും ഒന്നാം യു.പി.എ സർക്കാരിന് ഇടതുപക്ഷം നൽകിയ രാഷ്ട്രീയ പിന്തുണ കോൺഗ്രസിന് അങ്ങേയറ്റം ഗുണകരമായി. സോണിയാഗാന്ധിയും സി.പി.എം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിതും തമ്മിൽ വ്യക്തിപരമായൊരു സൗഹൃദം ദൃഢമായി വളർന്നു. ഒന്നാം യു.പി.എ സർക്കാരിന്റെ ഭരണകാലത്തെ വർണപ്പകിട്ടുള്ളതാക്കുന്നതിൽ ഈ സൗഹൃദം വലിയ പങ്കുവഹിച്ചു. അമേരിക്കയുമായുള്ള ആണവ കരാറിന്റെ പേരിൽ യു.പി.എ സർക്കാരിലെ ഇടതു സാന്നിധ്യം ഇല്ലാതായി. പിന്നെ പേരുദോഷം വരുത്തിവച്ച രണ്ടാം യു.പി.എ സർക്കാർ. അതിനുശേഷം അധികാരത്തിലെത്തിയ മോദിസർക്കാർ ഭരണഘടനാ സ്ഥാപനങ്ങളിലൊക്കെയും പിടിമുറിക്കി രാഷ്ട്രീയ സ്ഥിരത നേടിയപ്പോൾ ക്ഷയിച്ചത് കോൺഗ്രസ്.


കോൺഗ്രസിനോടൊപ്പം പ്രതിപക്ഷകക്ഷികളൊക്കെയും ക്ഷീണിക്കുകയും ബി.ജെ.പി കൂടുതൽ വളരുകയും ചെയ്യുന്നത് കണ്ടിട്ടും കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള ശത്രുത തെല്ലും കുറഞ്ഞില്ലെന്നതും കാണണം. ബി.ജെ.പിക്കെതിരേ ഒരു പ്രതിപക്ഷചേരിക്കു നേതൃത്വം നൽകാൻ കോൺഗ്രസിനാവില്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു സി.പി.എം. എന്നാൽ പകരം ആരാവണം പ്രതിപക്ഷ രാഷ്ട്രീയത്തിന് നേതൃത്വം നൽകേണ്ടതെന്ന ചോദ്യത്തിന് സി.പി.എമ്മിനു മറുപടിയില്ലതാനും. ഇന്നിപ്പോൾ കോൺഗ്രസിനെ കുറ്റം പറയാൻ തക്ക രാഷ്ട്രീയ കരുത്ത് സി.പി.എമ്മിനും ഇല്ലാതായിരിക്കുന്നു.


പാർട്ടി കോൺഗ്രസിലെ ഒരു സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കളായ ഡോ. ശശി തരൂരിനെയും പ്രൊഫസർ കെ.വി തോമസിനെയും ക്ഷണിച്ചത് പോലും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നു. സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്ന് ഇരുവരെയും വിലക്കിയിരിക്കുകയാണ് നേതൃത്വം. രണ്ടു പാർട്ടികളും തമ്മിലുള്ള ശത്രുത വളരെ രൂക്ഷമാണ് കേരളത്തിൽ. പരസ്പരം ഏറ്റുമുട്ടുന്ന രണ്ട് കക്ഷികളെന്ന നിലക്ക് ഇത് സ്വാഭാവികമാണുതാനും. എങ്കിലും ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ ഒരു ധാരണയുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമല്ലേ?ഏറ്റവുമൊടുവിൽ അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പും ഈ ആവശ്യത്തിലേയ്ക്കല്ലേ വിരൽചൂണ്ടുന്നത്? പാർട്ടി കോൺഗ്രസ് എങ്ങനെയാവും ചിന്തിക്കുക?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടമ്പുഴ വനമേഖലയില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളേയും കണ്ടെത്തി, കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍

Kerala
  •  14 days ago
No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago