HOME
DETAILS

ശക്തമായ പ്രതിഷേധം, മുന്നണിക്കുള്ളിലും അതൃപ്തി; ഇന്ധന സെസ് കുറച്ചേക്കും

  
backup
February 05 2023 | 02:02 AM

opposition-parties-holds-protest-against-kerala-government-over-state-budget

 


തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ ഇന്ധന സെസ് സർക്കാർ പിൻവലിച്ചേക്കും. സെസ് ഏർപ്പെടുത്തിയതിനെതിരേ പ്രതിപക്ഷസംഘടനകൾ പ്രക്ഷോഭം കടുപ്പിക്കുകയും തീരുമാനത്തിനെതിരേ ഇടത് മുന്നണിക്കുള്ളിലും അതൃപ്തി ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനത്തിൽനിന്ന് പിന്നോട്ടുപോകാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.

വ്യാപക വിലക്കയറ്റത്തിന് ഇടയാക്കുന്ന ഇന്ധനവിലവർധനവിനെതിരേ പൊതുജനങ്ങളിൽനിന്നും കടുത്ത അമർഷം ഉയർന്നിട്ടുണ്ട്. കൂടുതൽ പ്രക്ഷോഭം നടത്തുന്നത് ആലോചിക്കാൻ നാളെ യു.ഡി.എഫ് യോഗം വിളിച്ചിരുന്നു. കൂടാതെ വ്യാഴാഴ്ച കോൺഗ്രസ് കലക്ടറേറ്റ് മാർച്ചും പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിൽ ഇടത് അനുകൂലികളിൽനിന്നുൾപ്പെടെ സെസ് ഏർപ്പെടുത്തിയതിനെതിരേ അഭിപ്രായം ഉയരുകയുംചെയ്തു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമൂഹമാധ്യമ പോസ്റ്റുകൾക്കു താഴെ രൂക്ഷമായ പ്രതിഷേധവും പരിഹാസവുമാണു നിറയുന്നത്. ന്യായീകരണത്തിനു സിപിഎം പ്രവർത്തകർ കാര്യമായി രംഗത്തിറങ്ങിയിട്ടുമില്ല. മുൻ ധനമന്ത്രി തോമസ് ഐസക്കും ഇന്ധന സെസിനെ ന്യായീകരിക്കാൻ തയാറായില്ല.

വർധനയെ പരസ്യമായി തള്ളിപ്പറയുന്നില്ലെങ്കിലും കടുത്ത ജനരോഷത്തിനിടയാക്കിയ തീരുമാനമെന്ന വികാരമാണ് ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കുള്ളത്. പ്രശ്‌നങ്ങൾ സർക്കാർ പഠിക്കട്ടെയെന്നാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പ്രതികരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരക്കിട്ട കൂടിക്കാഴ്ച നടത്തി. മന്ത്രി കെ.എൻ.ബാലഗോപാൽ വൈകിട്ട് ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചയും നടത്തി. മുഖ്യമന്ത്രിക്കെതിരെ ഇന്നലെയും പ്രതിഷേധമുണ്ടായി.

സെസിനെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകരോട് 'കേരള നേതാക്കളോടു ചോദിക്കൂ' എന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിർദേശം. സെസ് ഏർപ്പെടുത്തുന്നതിനു മുൻപു തന്നെ കേരളത്തിലെ പെട്രോൾ വില തൊട്ടപ്പുറത്ത് കർണാടകയിലേതിനേക്കാൾ 6 രൂപ കൂടുതലാണ്; ഡീസൽ വില 9 രൂപയോളവും.

ഈ സാഹചര്യത്തിൽ പ്രതിഷേധം തണുപ്പിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാണ്. സെസ് കുറയ്ക്കുകയോ അല്ലെങ്കിൽ പൂർണമായി പിൻവലിക്കുകയോ ആവും ചെയ്യുക. വർധന ഒരു രൂപയായി കുറയ്ക്കാനുള്ള ആലോചനയ്ക്കാണു മുൻഗണന. നിയമസഭയിലായിരിക്കും ഇതുസംബന്ധിച്ച പ്രഖ്യാപനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago