എസ്.കെ.എസ്.എസ്.എഫ് നോർത്ത് ഇന്ത്യ സർഗലയത്തിന് തുടക്കം
ബാർപേട്ട (അസം): എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിക്കുന്ന പ്രഥമ നോർത്ത് ഇന്ത്യ സർഗലയത്തിന് തുടക്കമായി. ദാറുൽ ഹുദാ അസം കാംപസിൽ നടന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ് സുപ്രിംകൗൺസിൽ ജനറൽ കൺവീനർ ഡോ. കെ.ടി ജാബിർ ഹുദവി പറമ്പിൽപീടിക ഉദ്ഘാടനം ചെയ്തു. ദാറുൽ ഹുദാ അസം ഡയരക്ടർ സയ്യിദ് മുഈനുദ്ദീൻ അൽ ബുഖാരി അധ്യക്ഷനായി.
അസം ചെങ്ങ എം.എൽ.എ അശ്റഫുൽ ഹുസൈൻ മുഖ്യാതിഥിയായിരുന്നു. എസ്.കെ.എസ്എസ്.എഫ് നാഷനൽ സെക്രട്ടറി അസ്ലം ഫൈസി ബാംഗ്ലൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ബൈശ ഗ്രാമ മുഖ്യൻ ഇംറാൻ ഹുസൈൻ സാഹിബ്, മൻസൂർ ഹുദവി ബംഗാൾ, ചാന്ദ് മുഹമ്മദ് ഗൗസ് ഖാൻ ഉത്തർപ്രദേശ്, ശഹിൻഷാ ഹുദവി ജാർഖണ്ഡ്, നസീഫ് ഹുദവി, സുഹൈൽ കണ്ണീരി ആശംസകളർപ്പിച്ചു. പ്രോഗ്രാം കോഡിനേറ്റർ ശറഫുദ്ദീൻ ഹുദവി അരിമ്പ്ര സ്വാഗതവും അബൂ സഈദ് ബാർപേട്ട നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ വേദികളിൽ ഖിറാഅത്, ഹിഫ്ള്, അദാൻ തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. ഇന്ന് രാവിലെ മുതൽ നാല് വേദികളിലായി ജനറൽ, ത്വലബ എന്നീ വിഭാഗങ്ങളുടെ സർഗലയം ടാലന്റ്, മാത് സ് ടാലന്റ്, വിവിധ ഭാഷകളിലുള്ള രചനകൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ നടക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻ എം.എൽ.എ ശർമാൻ അലി, ബാർപേട്ട അഡീഷനൽ ഡെപ്യൂട്ടി കമ്മിഷണർ ദിബൻഗർ കലിദ, കോട്ടൺ യൂനിവേഴ്സ്റ്റി അറബിക് വിഭാഗം തലവൻ ഡോ. ഫള്ലുറഹ്‌മാൻ, എസ്.കെ.എസ്.എസ്.എഫ് കേരള ജനറൽ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്, ഡോ. സുബൈർ ഹുദവി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."