HOME
DETAILS
MAL
'ഇടിത്തീ'; ബജറ്റിനെതിരേ യൂത്ത് ലീഗ് നികുതി വിചാരണാ സദസുകൾ നാളെ
backup
February 05 2023 | 03:02 AM
കോഴിക്കോട്: ഇടത് സർക്കാർ അവതരിപ്പിച്ച ബജറ്റ് സർവ സാധനങ്ങൾക്കും വില വർധിക്കും വിധത്തിൽ നികുതി കുത്തനെ കൂട്ടിയ സാഹചര്യത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ഇടത് സർക്കാരിന്റെ ഇടിത്തീ ബജറ്റിനെതിരേ എന്ന മുദ്രാവാക്യത്തിൽ നാളെ നികുതി വിചാരണാ സദസുകൾ സംഘടിപ്പിക്കും. നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലാണ് വിചാരണ സദസ് സംഘടിപ്പിക്കുക.
കേന്ദ്രസർക്കാരിന് പിറകെ, കേരള സർക്കാരും ഇരുട്ടടിയാണ് ജനങ്ങൾക്ക് നൽകിയത്. കെട്ടിടനികുതി കൂട്ടി. പുതുതായി ഒരു പദ്ധതിയും അവതരിപ്പിച്ചില്ല. കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന രീതിയിൽ ജനദ്രോഹ നടപടികൾ നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കാളികളാവാൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."