HOME
DETAILS

ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന കേന്ദ്രബജറ്റ്

  
backup
February 05 2023 | 04:02 AM

785623-523

ഹബീബ് റഹ്മാന്‍ കരുവന്‍പൊയില്‍


രാജ്യത്തിൻ്റെ ഫെഡറല്‍ സംവിധാനത്തെ തകർക്കുന്ന തരത്തിലുള്ള സമീപനങ്ങളാണ് കേന്ദ്ര സര്‍ക്കാരില്‍നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്തതോ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായതോ ആയ സംസ്ഥാനങ്ങളെ അവഗണിക്കുകയോ അവയുടെ സ്വയംപര്യാപ്തതയെ തകര്‍ക്കുകയോ ചെയ്യുന്ന നീക്കങ്ങള്‍ അടിക്കടി സംഭവിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. ഇന്ത്യയുടെ ഫെഡറല്‍ വ്യവസ്ഥയെ തുരങ്കംവയ്ക്കുന്ന ഇത്തരം സമീപനങ്ങള്‍ രാജ്യത്തിന്റെ ഒറ്റക്കെട്ടായ പുരോഗതിയിലും വികസനത്തിലും ഉണ്ടാക്കുന്ന തളര്‍ച്ച അതിഗുരുതരമായിരിക്കുമെന്ന് മാത്രമല്ല, രാജ്യത്ത് വിഘടനവാദികളും ശിഥിലീകരണ ശക്തികളും തഴച്ചുവളരാന്‍ കാരണമാവുകയും ചെയ്യും.
രാജ്യത്തിൻ്റെ സമ്പത്ത് തുല്യമായും അര്‍ഹമായും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും വീതിച്ചുകൊടുക്കുക എന്നതാണ് ബജറ്റിന്റെ കാതല്‍. അഥവാ ഒരു രാജ്യമെന്ന നിലക്ക് എല്ലാവര്‍ക്കും ഒരുപോലെ വളരാനും വികസിക്കാനും സാഹചര്യമൊരുക്കുക. എന്നാൽ, ഈയൊരു പ്രവണതയല്ല കേന്ദ്രത്തിൽനിന്ന് ഉണ്ടാകുന്നത് എന്നതാണ് യാഥാർഥ്യം. കേന്ദ്രത്തിൽ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുകൂടുതല്‍ രൂക്ഷമായിട്ടുണ്ട്.


ഈവർഷത്തെ ബജറ്റില്‍ മുഖ്യപങ്കും നീക്കിവച്ചിരിക്കുന്നത് ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ത്രിപുര, ബീഹാര്‍, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാണ്. കേന്ദ്ര നികുതികളുടെയും തീരുവകളുടെയും ഏകദേശം 18 ശതമാനം വിഹിതം അഥവാ 1,83,237.59 കോടി ഉത്തര്‍പ്രദേശിന് ലഭിച്ചപ്പോള്‍ 1,02,737 കോടി ലഭിച്ച ബിഹാറിനാണ് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിഹിതം ലഭിച്ചത്. കര്‍ണാടകക്ക് തെരഞ്ഞെടുപ്പ് സമ്മാനമായി അപ്പര്‍ ഭദ്ര ജലസേചന പദ്ധതിക്ക് മാത്രം 5,300 കോടി നീക്കി വച്ചിരിക്കുന്നു.


ഫെഡറലിസത്തില്‍ അനിവാര്യയ പ്രാദേശിക സന്തുലനം പോലും കേന്ദ്ര ഭരണകൂടം പരിഗണിക്കുന്നില്ല. സംസ്ഥാനത്തെ ഭരണകക്ഷിയുടെ സ്വഭാവം, സംസ്ഥാന തെരഞ്ഞെടുപ്പ് സാഹചര്യം തുടങ്ങി കക്ഷിരാഷ്ട്രീയ, സങ്കുചിത താൽപര്യങ്ങളാണ് സംസ്ഥാനങ്ങള്‍ക്ക് പദ്ധതികളും ധനസഹായങ്ങളും അനുവദിക്കുന്നതില്‍ കേന്ദ്രം അനുവര്‍ത്തിച്ചുവരുന്ന മാനദണ്ഡങ്ങള്‍.


സംസ്ഥാന തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാണ് ബജറ്റില്‍ മേഘാലയക്കും ത്രിപുരക്കും കർണാടകക്കും വാരിക്കോരി നല്‍കിയത്. കർണാടകയ്ക്ക് വരള്‍ച്ചയുടെ പേരില്‍ 5,300 കോടി സഹായധനം അനുവദിച്ച കേന്ദ്രം കേരളം മഹാപ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ അര്‍ഹമായ സഹായധനം അനുവദിച്ചില്ലെന്ന് മാത്രല്ല, പുറത്തുനിന്നുള്ള സഹായങ്ങള്‍ക്ക് അള്ളുവയ്ക്കുകയും ചെയ്തു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാങ്ങള്‍ക്ക് കേന്ദ്ര ബജറ്റ് വിഹിതത്തിനു പുറമെയും പലപ്പോഴായി പദ്ധതികളും സഹായങ്ങളും അനുവദിക്കുമ്പോള്‍, ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു നേരെ പുറംതിരിഞ്ഞു നില്‍ക്കുക മാത്രമല്ല, അവരുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയും ചെയ്യുന്നു. പ്രളയകാലത്ത് കേരളത്തിനനുവദിച്ച ദുരിതാശ്വാസ അരിക്ക് പോലും കേന്ദ്രം കണക്കുപറഞ്ഞു. നികുതി, പദ്ധതി നടത്തിപ്പ്, ക്രമസമാധാനം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലെല്ലാം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളും അവകാശങ്ങളും പതിയെപ്പതിയെ ഇല്ലാതാക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. അഥവാ, വികേന്ദ്രീകരണത്തിലൂടെ വിഭവങ്ങള്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണമെന്ന ഭരണഘടനാ നിബന്ധന പോലും അട്ടിമറിക്കപ്പെടുന്നു എന്നുസാരം. കേരളത്തിന് 10ാം ധനകാര്യ കമ്മിഷന്റെ സമയത്ത് ലഭിച്ചിരുന്ന 3.875 ശതമാനം വിഹിതം 15ാം ധനകാര്യ കമ്മിഷന്റെ സമയമായപ്പോള്‍ 1.925 ശതമാനമായി കുറഞ്ഞു.


ഏകദേശം 10,000 കോടിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.സംസ്ഥാനത്തെ സംബന്ധിച്ച് ഈവർഷത്തെ ബജറ്റ് വട്ടപ്പൂജ്യമാണ്. ഇത്രമാത്രം അവഗണിക്കപ്പെട്ട ബജറ്റ് അപൂര്‍വമായിരിക്കാം. കേരളത്തിന്റെ ഒരു ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്ന എയിംസ് പോലും അവഗണിക്കപ്പെട്ടു. ജി.എസ്.ടിയുടെ വിഹിതം കൂട്ടല്‍, ജി.എസ്.ടി നഷ്ടപരിഹാരം നീട്ടല്‍, പ്രവാസി പാക്കേജ്, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങളുടെ വര്‍ധന, സില്‍വര്‍ ലൈന്‍ പദ്ധതി എന്നിവയൊന്നും ബജറ്റില്‍ വന്നതേയില്ല. റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയത്തിലാകട്ടെ പുതിയ ട്രെയിനുകള്‍ പോയിട്ട്, സർവിസ് നിർത്തിയ ട്രെയിനുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് പോലും സൂചനയില്ല.


വരുന്ന സാമ്പത്തിക വര്‍ഷം 19662.88 കോടി രൂപയാണ് നികുതി വിഹിതമായി കേരളത്തിന് ലഭിക്കുക. എന്നാല്‍ കേരളത്തില്‍ നിന്ന് 6293.42 കോടി കോര്‍പറേറ്റ് നികുതിയായും 6122.64 കോടി ആദായനികുതി ആയും 6358.05 കോടി കേന്ദ്ര ജി.എസ്.ടി ആയും 623.74 കോടി കസ്റ്റംസ് തീരുവയായും 261.24 കോടി യൂനിയന്‍ എക്‌സൈസ് തീരുവയായും പിരിച്ചെടുക്കാന്‍ ലക്ഷ്യമെടുന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കുകയുണ്ടായി.


പൊതുമേഖല സ്ഥാപനമായ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 14.74 കോടിയും കൊച്ചിന്‍ കപ്പല്‍ ശാലക്ക് 300 കോടിയുമാണ് ബജറ്റില്‍ വകയിരുത്തിയത്. കഴിഞ്ഞ ബജറ്റില്‍ ഇത് യഥാക്രമം 23.86 കോടിയും 400 കോടിയുമായിരുന്നു. പുറമേ സുഗന്ധവ്യഞ്ജന ബോര്‍ഡിന് 115.50 കോടിയും തിരുവനന്തപുരം എച്ച്.എല്‍.എല്‍.ലൈഫ് കെയറിന് 17.85 കോടിയും തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് 122 കോടിയും തിരുവനന്തപുരം സിഡാക്കിന് 270 കോടിയും മാത്രമാണ് വകയിരുത്തിയിരിക്കുന്നത്.
എന്നാൽ, ഇവയെല്ലാം സംസ്ഥാനത്തിൻ്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന സ്ഥാപനങ്ങളാണ്. രാജ്യത്തിനും സംസ്ഥാനത്തിനും വിദേശ നാണ്യം നേടിത്തരുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസികളെ സന്തോഷിപ്പിക്കാനെങ്കിലും മലബാറിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പേരെങ്കിലും പരാമര്‍ശിക്കാമായിരുന്നു. സംസ്ഥാനത്തെ ഭാഗികമായി അവഗണിച്ചെങ്കിലും സംസ്ഥാനത്തിൻ്റെ ഭാഗമായ മലബാറിനെ തീർത്തും അവഗണിച്ചു എന്നുതന്നെ പറയാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  4 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  4 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  4 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  4 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  4 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  4 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  4 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  4 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  4 days ago

No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  5 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  5 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  5 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  5 days ago