കോ-ഓപ്ടെക്സ് പ്രദര്‍ശന മേള തുടങ്ങി
പാലക്കാട്: തമിഴ്നാട് കൈത്തറി വസ്ത്രവ്യാപാര സ്ഥാപനമായ കോപ്ടെക്സിന്റെ പ്രത്യേക പ്രദര്‍ശന മേളയും വില്പനയും പാലക്കാട് തൃപ്തി ഹാളില്‍ തുടങ്ങി. സെപ്റ്റംബര്‍ 14 നീളുന്ന പ്രദര്‍ശനം ജില്ല കലക്ടര്‍ പി. മേരിക്കുട്ടി ഉദ്ഘാടനം ചെയ്തു.
മേളയില്‍ 30 ശതമാനം വിലക്കിഴിവോടെ വിവിധ തരം വസ്ത്രങ്ങള്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. കോട്ടണ്‍ സാരികള്‍, കാഞ്ചിപുരം സില്‍ക്ക്, ഓര്‍ഗാനിക്ക് കോട്ടണ്‍ സാരികള്‍, കസവ് സാരികള്‍, ഫാന്‍സി സാരികള്‍, കോട്ടണ്‍ മുണ്ടുകള്‍, സെറ്റ് മുണ്ടുകള്‍, റെഡ്മെയ്ഡ് ഷര്‍ട്ടുകള്‍, ലിനന്‍ ഷര്‍ട്ടുകള്‍, ചുരിദാറുകള്‍, കുര്‍ത്തികള്‍, ബഡ്ഷീറ്റ് ഇനങ്ങള്‍, ടൗവലുകള്‍ എന്നീ ഇനങ്ങളാണ് മേളയിലുളളത്.
മേള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക വായ്പ സൗകര്യവും വിലക്കിഴിവും ലഭിക്കും. കോപ്ടെക്സിന്റെ പ്രത്യേക നിക്ഷേപ പദ്ധതി വഴി 58 ശതമാനം വരെ ലാഭത്തില്‍ വസ്ത്രങ്ങള്‍ ലഭ്യമാകും.
ആര്. സുരേഷ് കുമാര്‍, ബാലമുരുകന്, ടി. രാധാകൃഷ്ണന്, ആര്. മോഹന്‍ കുമാര്‍, പ്രോടക്ട് മാനേജര്‍ കെ.രവി, പി.ആര്.ഒ ആര്. നടരാജന് സംബന്ധിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് എട്ടു വരെയാണ് പ്രദര്‍ശന സമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."