കൊവിഡ് പ്രതിരോധം ഇനിയും ശക്തമാകണം; സന്നദ്ധ പ്രവര്‍ത്തനത്തിന് സജ്ജമാകാന്‍ ആഹ്വാനം ചെയ്ത് ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമായതോടെ സന്നദ്ധ പ്രവര്‍ത്തനത്തിന് സജ്ജമാകാന്‍ ഡി.വൈ.എഫ്.ഐയുടെ ആഹ്വാനം. കൊവിഡ് നിയന്ത്രണ വിധേയമാണെങ്കിലും വ്യാപനം നമ്മുടെ സംസ്ഥാനത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ എല്ലാ യുവജനങ്ങളും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തില്‍ മാതൃകയായി മാറിയ കേരളത്തിന് ഇനിയും ശക്തമായ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത മുന്നില്‍ കണ്ട് ആശുപത്രി സംവിധാനങ്ങള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിന്റെയും ജനങ്ങളുടെ ജാഗ്രതയുടേയും ഫലമായി രോഗവ്യാപനം നിയന്ത്രിക്കാന്‍ കേരളത്തിന് ഇതുവരെ കഴിഞ്ഞിരുന്നെന്നും പ്രസ്താവനയില്‍ പറഞ്ഞു.
മഹാമാരിയെ ചേരുത്തുതോല്‍പ്പിക്കുവാനുള്ള ഈ പോരാട്ടത്തിന് ശക്തിപകരാന്‍ എല്ലാ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും, യുവജനങ്ങളാകെയും സന്നദ്ധ പ്രവര്‍ത്തന രംഗത്ത് വ്യാപൃതരാകണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."