HOME
DETAILS

വറ്റല്ലൂരുകാരുടെ നിസ്‌ക്കാരപ്പള്ളി പെയിന്റടിച്ച് മൊഞ്ചാക്കിയത് സൂര്യനാരായണന്‍; മലപ്പുറത്ത് ഇങ്ങനെയാണ് ഭായ്...

  
backup
April 05 2022 | 06:04 AM

kerala-suryanarayanan-an-nri-from-vattallur-malappuram-painted-the-mosque-2022

മലപ്പുറം: വിദ്വേഷത്തിന്റെ കഥകള്‍ ഏറെ പരക്കുന്ന കാലത്ത് ചില പിരിശങ്ങളുടെ കഥ കേട്ടാലോ. ഇതാ അങ്ങ് മലപ്പുറത്ത് ഒരു നാട്ടിന്‍ പുറത്തു നിന്നുള്ളതാണ് ഈ സ്‌നേഹത്തിന്റെ കഥ.

വറ്റല്ലൂരിലെ പ്രവാസിയായ സൂര്യനാരായണന്‍ നാട്ടിലെത്തിയപ്പോഴാണ് വീടിന് സമീപത്തെ നിസ്‌ക്കാരപളളിയുടെ ചുമരുകള്‍ ശ്രദ്ധിച്ചത്. സാധാരണ എല്ലായിടത്തും റമദാന്‍ ആരംഭിക്കാനാവുമ്പോഴേക്കും പള്ളിയും പരിസരവുമെല്ലാം പെയിന്റടിച്ച് ഭംഗിയാക്കാറുള്ളതാണ്. എന്നാല്‍ റമദാന്‍ അടുത്തെത്തിയിട്ടും കുറുവ വില്ലേജ് ഓഫീസിന് സമീപത്തെ ഉമറുല്‍ ഫാറൂഖ് മസ്ജിദ് പെയിന്റടിക്കുകയോ പുതുക്കിയിട്ടോ ഇല്ല. മുസ്‌ലിം വീടുകളും ആരാധനാലയങ്ങളും വൃത്തിയാക്കി റമളാനെ വരവേല്‍ക്കാന്‍ തയ്യാറാകുമ്പോള്‍ ഈ നിസ്‌കാരപ്പള്ളി പെയിന്റ് ചെയ്യാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ട ഖത്തറില്‍ ജോലി ചെയ്യുന്ന സൂര്യനാരായണന്‍ തന്റെ കര്‍ത്തവ്യമായികണ്ട് സ്വയം മുന്നോട്ടു വന്ന് ഏറ്റെടുക്കുകയായിരുന്നു.

പള്ളിക്കമ്മിറ്റിയുടെ അനുമതി കിട്ടിയതോടെ സൂര്യനാരായണന്‍ തന്നെ ജോലിക്കാരെ ഏര്‍പ്പാടാക്കി. തിരികെ പ്രവാസലോകത്തേക്ക് മടങ്ങിയ സൂര്യനാരായണന്‍ സഹോദരന്‍ അജയകുമാര്‍ വഴിയാണ് ജോലികള്‍പൂര്‍ത്തിയാക്കിയത്. ഒരാഴ്ചയോളമായിരുന്നു ജോലിയുണ്ടായിരുന്നത്. നോമ്പ് തുടങ്ങുന്നത് രണ്ട് ദിവസം മുമ്പ് തന്നെ പെയിന്റിങും പൂര്‍ത്തിയാക്കുകയും ചെയ്തു.

വറ്റലൂര്‍-കുറുവ വില്ലേജ് ഓഫീസിന് സമീപം സ്ഥിതിചെയ്യുന്ന നിസ്‌കാരപ്പള്ളിയാണ് സൂര്യനാരായണന്‍ പെയിന്റിംഗ് ചെയ്തു വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചത്.

പള്ളിക്കമ്മിറ്റിയംഗം കൂടിയായ മന്‍സൂര്‍ പള്ളിപ്പറമ്പിലാണ് സൂര്യനാരായണന്റെ നന്മയെ കുറിച്ച് ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്. തുടര്‍ന്ന് ഈ പോസ്റ്റ് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ പങ്കുവെച്ചു. ഇപ്പോള്‍ നാടു മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ നന്മച്ചിത്രം.

'ഏറെ മാതൃകാപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ മുന്‍ തലമുറയ്ക്ക് ഒട്ടും അന്യമായിരുന്നില്ല. സമുദായങ്ങള്‍ തമ്മില്‍ ഉള്ള കൊടുക്കല്‍ വാങ്ങലുകളും പരസ്പര സഹായങ്ങളും മുന്‍കാലങ്ങളില്‍ ഒട്ടും പുതുമയുള്ള കാര്യമായിരുന്നില്ല. ജാതിക്കും മതത്തിനും അതീതമായി ആളുകളെ പരസ്പരം മനുഷ്യരായി കണ്ട് അവരവരുടെ വിശ്വാസങ്ങളെ പരസ്പരം ബഹുമാനിച്ച് യാതൊരു തരത്തിലുമുള്ള അസ്വാരസ്യങ്ങളും ഇല്ലാതെ ജീവിച്ചു പോയവരാണ് മുന്‍തലമുറ.

പള്ളികള്‍ നിര്‍മിക്കാന്‍ സ്വന്തം സ്ഥലം സൗജന്യമായി വിട്ടുനല്‍കിയ ഹൈന്ദവ സഹോദരങ്ങളും ഹൈന്ദവരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ നിന്നിരുന്ന മുസ്ലിം, ക്രൈസ്തവ സഹോദരങ്ങളും നമ്മുടെ നാടിനെ മറ്റു നാടുകളില്‍ നിന്നും വ്യത്യസ്തമാക്കി.
എന്നാല്‍ ഇന്ന് നമുക്ക് അഭിവൃദ്ധിയും ആധുനിക സൗകര്യങ്ങളും സൃഷ്ടാവ് നല്‍കിയപ്പോള്‍ ഉണ്ണുന്നതിനും ഉടുക്കുന്നതിലുമെല്ലാം വര്‍ഗീയതയുടെ വിഷ വിത്ത് പാകി ഈ വിശാല ലോകത്ത് മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകള്‍ സ്വയം തീര്‍ത്ത് അതില്‍ ഒതുങ്ങിക്കൂടാന്‍ ഉള്ള പ്രവണത വര്‍ദ്ധിച്ചു വരികയാണ്. അതിനിടയിലാണ് ഇത്തരത്തിലുള്ള സന്തോഷകരമായ വാര്‍ത്തകള്‍ വരുന്നത്' തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago