കൊവിഡ്: സ്വകാര്യചടങ്ങുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായിരിക്കെ കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ രംഗത്ത്. സ്വകാര്യചടങ്ങുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ചീഫ് സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ സ്വകാര്യ ചടങ്ങുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ നിര്‍ദേശം.
വാവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ക്ക് കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. തുറസ്സായ സ്ഥലത്ത് നടക്കുന്ന ചടങ്ങില്‍ പരമാവധി 150 പേര്‍ക്കു മാത്രമേ അനുമതിയുള്ളൂ. ആളുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെങ്കില്‍ കുറയ്ക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
ഹാളിനുള്ളില്‍ 75 പേര്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, ചടങ്ങുകളില്‍ ഭക്ഷണവിതരണം വിലക്കിയിട്ടുണ്ട്. പാക്കറ്റില്‍ നല്‍കാന്‍ കഴിയുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യണമെന്നും പറയുന്നു.
ഏറ്റവും അടുത്തുള്ള പൊലിസ് സ്റ്റേഷന്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ്, ആരോഗ്യവകുപ്പ് എന്നിവരെ അറിയിക്കുകയാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതുകൊണ്ടുള്ള ലക്ഷ്യമെന്നാണ് വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."