സോളാര്‍ ലൈംഗികപീഡന കേസ്: എം.എല്‍.എ ഹോസ്റ്റലില്‍ സി.ബി.ഐ പരിശോധന
തിരുവനന്തപുരം: സോളാര്‍ ലൈംഗികപീഡനകേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എം.എല്‍.എ ഹോസ്റ്റലില്‍ സി.ബി.ഐ പരിശോധന. കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന് എം.എല്‍എ ആയിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന നിള ബ്ലോക്കിലെ 34ാം നമ്പര്‍ മുറിയിലാണ് പരിശോധന.
പരാതിക്കാരിയുമായാണ് അന്വേഷണസംഘം എം.എല്‍.എ ഹോസ്റ്റലില്‍ എത്തിയത്. ആറ് കേസുകളാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ആറ് എഫ്ഐആറാണുള്ളത്. ലൈംഗികാതിക്രമം, വഞ്ചന, കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകല്‍ എന്നിവയാണ് ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കുറ്റം. മറ്റുള്ളവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും അടൂര്‍ പ്രകാശ് ഒഴികെയുള്ളവരുടെയെല്ലാം പേരില്‍ ലൈംഗിക പീഡനത്തിനും കുറ്റം ചുമത്തി. ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകെ നടന്ന് ശല്യം ചെയ്തതിന് അടൂര്‍ പ്രകാശിനും അബ്ദുള്ളക്കുട്ടിക്കും എതിരെ കുറ്റവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."