നരേന്ദ്രമോദി ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സാംസ്ക്കാരിക, ടൂറിസം മന്ത്രാലയത്തിന്റെ ഇന്‍ക്രഡിബിള്‍ ഇന്ത്യ കാമ്പയിന്റെ പുതിയ അംബാസിഡറാകുമെന്ന് റിപ്പോര്‍ട്ട്. പത്രങ്ങളിലും ടെലിവിഷനിലുമായുള്ള പരസ്യങ്ങളുടെ ആശയങ്ങള്‍ ഒരാഴ്ച്ചക്കുള്ളില്‍ സമര്‍പ്പിക്കും.
ഇന്‍ക്രഡിബില്‍ ഇന്ത്യ കാമ്പയിനു ഏറ്റവും അനുയോജ്യനായ വ്യക്തി പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്ന് ടൂറിസം മന്ത്രി മഹേഷ് ശര്‍മ മുന്‍പ് പറഞ്ഞിരുന്നു.
ബോളിവുഡ് താരം അമീര്‍ ഖാനായിരുന്നു കഴിഞ്ഞ വര്‍ഷം ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍. എന്നാല്‍ ഈ വര്‍ഷം അദ്ദേഹവുമായുള്ള കരാര്‍ പുതുക്കിയിട്ടില്ല. അസഹിഷ്ണുതാ വിവാദത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളുടെ പേരിലാണ് പുതുക്കാതിരുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
അതിനു ശേഷം ആരായിരിക്കണം അംബാസിഡര്‍ എന്ന കാര്യത്തില്‍ ആലോചനകള്‍ നടന്നിരുന്നു. ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേരായിരുന്നു ഉയര്‍ന്നു വന്നിരുന്നത്. എന്നാല്‍ പിന്നീട് മോദിയാണ് ഉചിതമായ വ്യക്തിയെന്ന് തീരുമാനിക്കുകയായിരുന്നു.
മോദിയുടെ വിദേശ പര്യടനങ്ങള്‍ ഇന്ത്യയുടെ സ്വരം ലോകരാജ്യങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനു വലിയ പങ്കാണു വഹിച്ചിരിക്കുന്നതെന്ന് മഹേഷ് ശര്‍മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."