HOME
DETAILS
MAL
പന്തളം സഹകരണ ബാങ്കില്‍ തട്ടിപ്പ്: പണയം വച്ച സ്വര്‍ണം ജീവനക്കാരന്‍ കൈക്കലാക്കി
backup
February 05 2023 | 11:02 AM
പത്തനംതിട്ട: പന്തളം സര്‍വ്വിസ് സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നതായി പരാതി. ബാങ്കില്‍ പണയം വെച്ച സ്വര്‍ണം ജീവനക്കാരന്‍ കൈക്കലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ചു. 70 പവന്‍ സ്വര്‍ണമാണ് പണയം വെച്ചത്. ജീവനക്കാരന്‍ അര്‍ജുന്‍ പ്രമോദ് ആണ് തിരിമറി നടത്തിയത്.
പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ ഉടമ എത്തിയപ്പോള്‍ സ്വര്‍ണം ബാങ്കില്‍ കാണാതായതോടെയാണ് വിവരം ജീവനക്കാര്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 70 പവന്‍ സ്വര്‍ണം മോഷണം പോയതായി കണ്ടെത്തി.സിസിടിവി പരിശോധനയില്‍ അര്‍ജുന്‍ സ്വര്‍ണം എടുത്തുകൊണ്ട് പോകുന്നതും ജീവനക്കാര്‍ തന്നെ കണ്ടെത്തി.
ക്രമക്കേട് സംബന്ധിച്ച് ബാങ്ക് ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. അതേസമയം സംഭവം പുറത്തറിഞ്ഞതോടെ കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."