കുംഭമേളയടക്കം ഹരിദ്വാറിലെ കൂടിച്ചേരല്‍ നിരോധിക്കണം; സുപ്രിംകോടതിയില്‍ ഹരജി
ഡല്‍ഹി: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ഹരിദ്വാറിലെ കൂടിച്ചേരല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നടക്കുന്ന കുംഭമേളയടക്കം നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.
നോയിഡ സ്വദേശി സഞ്ജയ് കുമാര്‍ പദക്ക് ആണ് ഹരജി നല്‍കിയത്. കൊവിഡ് പ്രോട്ടോകോള്‍ ഒന്നും പാലിക്കാതെയാണ് കുംഭമേള നടക്കുന്നത്. ഇവിടെ വച്ച് രോഗം ബാധിച്ചവര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ച്ചെന്ന് രോഗവാഹകരാവുകയാണെന്നും ഹരജിയില്‍ പറയുന്നു.
ഏപ്രില്‍ 13,14 തിയതികളില്‍ മാത്രം ഹരിദ്വാറില്‍ ആയിരത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കുംഭമേളയില്‍ പങ്കെടുത്ത ചിലര്‍ മരിച്ചു. പലരും കൊവിഡ് ബാധിച്ചിട്ടും മേളയില്‍നിന്ന് വിട്ടുപോകുന്നില്ല. ഇതിനെതിരേ ശക്തമായ നടപടികള്‍ ഉണ്ടാകണം.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തന്നെ കുംഭമേളയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഹരജിയില്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."