കളമശേരി വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് കേസ്: അന്വേഷണത്തിന് ഉത്തരവിട്ട് സി.ഡബ്ല്യു.സി,കുഞ്ഞിനെ ഹാജരാക്കാന്‍ നിര്‍ദേശം
കൊച്ചി: കളമശേരി വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സി.ഡബ്ല്യു.സി. കുട്ടിയെ ദത്തെടുത്തത് നിയമവിരുദ്ധമായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ അടിയന്തരമായി ഹാജരാക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ നിര്‍ദേശം നല്‍കിയതായി സി.ഡബ്ല്യു.സി ചെയര്‍മാന്‍ വ്യക്തമാക്കി. കുഞ്ഞിന്റ മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം മാതാപിതാക്കള്‍ക്ക് സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്ന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസ് ഗൗരവപ്പെട്ട വിഷയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമം നടന്നത് ഗുരുതരമായ തെറ്റാണ്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ആശുപത്രിയ്ക്ക് പുറമേ പൊലീസും അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ തെറ്റ് ചെയ്തതായി കണ്ടെത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. തുടരന്വേഷണത്തില്‍ കൂടുതല്‍ കണ്ടെത്തലുകള്‍ ഉണ്ടായാല്‍ അതിനനുസരിച്ച് ഉത്തരവാദികളായവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."