ശർജീൽ ഇമാമിനും കൂട്ടർക്കും ജയിലിൽ നഷ്ടപ്പെട്ട ദിനങ്ങൾ ആര് തിരിച്ചു നൽകും?; രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പി. ചിദംബരം
ന്യൂഡൽഹി: ശർജീൽ ഇമാം ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ വിചാരണത്തടവുകാരായി മാസങ്ങളോളം ജയിലിൽ ഇട്ടതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പി. ചിദംബരം. ഇന്നലെയാണ് പൗരത്വ സമരത്തിനിറങ്ങിയ വിദ്യാർഥി നേതാക്കളായ ശർജീൽ ഇമാം, ആസിഫ് ഇഖ്ബാൽ തൻഹ, സഫൂറ സർഗാർ എന്നിവരടക്കം ജാമിഅ നഗർ സംഘർഷ കേസിൽ ഒരാളൊഴികെ മുഴുവൻ പ്രതികളെയും ഡൽഹി കോടതി കുറ്റമുക്തരാക്കിയത്.
യഥാർഥ കുറ്റവാളികളെ പിടികൂടാതെ ഡൽഹി പൊലീസ് ഇവരെ ബലിയാടാക്കുകയായിരുന്നുവെന്ന് കോടതി വിധിച്ചിരിക്കുന്നു. പ്രതികളാക്കപ്പെട്ടവർക്ക് ജയിലിൽ നഷ്ടമായ വർഷങ്ങളും മാസങ്ങളും ആര് തിരിച്ചുനൽകും. നിയമത്തെ നിരന്തരം ഇങ്ങനെ അപമാനിക്കുന്ന നടപടിക്ക് സുപ്രീംകോടതി എത്രയും വേഗം അവസാനമുണ്ടാക്കണം -പി. ചിദംബരം ട്വീറ്റിൽ പറഞ്ഞു
A Delhi trial court has held that Sharjeel Imam and 10 others were made "scapegoats" in a case connected with incidents of violence in Jamia Millia Islamia in 2019
— P. Chidambaram (@PChidambaram_IN) February 5, 2023
Was there even prima facie evidence against the accused? The Court's conclusion: unequivocal no
പ്രതികൾക്കെതിരെ കുറ്റംചെയ്തതിനുള്ള പ്രദമദൃഷ്ട്യാ തെളിവുപോലും ഇല്ലെന്നാണ് കോടതി വ്യക്തമാക്കിയതെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. പ്രതികളിൽ ചിലർ മൂന്ന് വർഷത്തോളമാണ് ജയിലിലടക്കപ്പെട്ടത്. ചിലർക്ക് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണക്ക് മുമ്പുള്ള തടവുശിക്ഷയാണിത്. ഉത്തരവാദിത്തമില്ലാത്ത പൊലീസും അമിതാവേശം കാട്ടുന്ന പ്രോസിക്യൂട്ടർമാരുമാണ് പൗരന്മാരെ ഇത്തരത്തിൽ വിചാരണക്ക് മുമ്പേ ജയിലിൽ അടക്കുന്നതിന് കാരണം. ഇവർക്കെതിരെ എന്ത് നടപടിയാണ് കൈക്കൊള്ളുക? -ചിദംബരം കൂട്ടിച്ചേർത്തു.
വിചാരണയ്ക്ക് മുമ്പുള്ള തടവ് അനുവദിച്ചുകൊടുക്കുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥ, ഇന്ത്യൻ ഭരണഘടനയെ, പ്രത്യേകിച്ച് ആർട്ടിക്കിൾ 19, 21 എന്നിവയെ അപമാനിക്കുന്നതാണ്. നിയമത്തെ ഇത്തരത്തിൽ നിരന്തരം അപമാനിക്കുന്നതിന് സുപ്രീംകോടതി അവസാനമുണ്ടാക്കണം. എത്ര പെട്ടെന്നാകുന്നുവോ അത്രയും നല്ലത്. സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച വിചാരണ കോടതി നടപടിയെ അഭിനന്ദിക്കുന്നു - ചിദംബരം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."