'ഓപ്പറേഷന്‍ ആഗ്': സംസ്ഥാനത്താകെ പിടിയിലായത് 2069 പേര്‍,കൂടുതല്‍ തലസ്ഥാനത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ പിടികൂടുന്നതിനായി പൊലിസ് നടപ്പാക്കിയ ഓപ്പറേഷന്‍ ആഗ് പദ്ധതിയുടെ
ഭാഗമായി 2069 പേരെ പിടികൂടി.
വാറണ്ട് പ്രതികള്‍, പിടികിട്ടാപ്പുള്ളികള്‍, കരുതല്‍ തടങ്കല്‍ വേണ്ട സാമൂഹ്യ വിരുദ്ധര്‍, ലഹരി കേസ് പ്രതികള്‍ എന്നിവര്‍ക്കെതിരെ അരിച്ചു പെറുക്കി നടപടിയെടുക്കാനാണ് നിര്‍ദേശം. കഴിഞ്ഞ രണ്ട് ദിവസം നീണ്ട സംസ്ഥാന വ്യാപക തെരിച്ചലിലാണ് ഗുണ്ടകള്‍ പിടിയിലായത്. കാപ്പാ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഒളിവില്‍ കഴിഞ്ഞിരുന്നവര്‍, വിവിധ കേസിലെ വാറണ്ട് പ്രതികള്‍, നല്ലനടപ്പിന് ബോണ്ടുവച്ചിട്ടും ലംഘിച്ചവര്‍ എന്നിവരെ പൊലീസ് റിമാന്‍ഡ് ചെയ്തു.
തലസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ ഗുണ്ടളെ പിടിച്ചത്. 297 പേരെയാണ് തിരുവനന്തപുരത്ത് പിടികൂടിയത്. റൗഡി പട്ടികയില്‍പ്പെട്ടവരുടെ ചിത്രങ്ങളും വിരല്‍ അടയാളങ്ങളും ശേഖരിച്ചു. കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. സംസ്ഥാന വ്യാപകമായി ഡേറ്റാ ബാങ്ക് തയ്യാറാക്കുക കൂടിയാണ് ലക്ഷ്യം.
ഈ മാസം 13ന് ഡിജിപി നടത്തുന്ന ജില്ലാ പൊലീസ് മേധാവിമാരുടെ യോഗത്തില്‍ ഓപ്പറേഷന്‍ ആഗില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തും. ഗുണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് വിവരം നല്‍കേണ്ട ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രവര്‍ത്തനം പുനസംഘടിപ്പിക്കും. മിക്ക് സെപ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാര്‍ക്കും പ്രവര്‍ത്തന മികവില്ലെന്നാണ് പൊലീസ് ആസ്ഥാനത്തെ വിലയിരുത്തല്‍. ഡിജിപിയുടെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇന്റലിഡന്‍സ് എഡിജിപി ഇതേ കുറിച്ചുളള റിപ്പോര്‍ട്ട് യോഗത്തില്‍ അവസരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."