മുഴുവൻ സ്വത്തുക്കളും രാഹുൽ ഗാന്ധിയുടെ പേരിൽ എഴുതിവെച്ച് 78കാരി
ഡെറാഡൂൺ: തന്റെ മുഴുവൻ സ്വത്തുക്കളും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരിൽ എഴുതിവെച്ച് ഒരു 78കാരി. ഡെറാജൂണിൽ നിന്നുള്ള പുഷ്പ മുൻജിയാൽ ആണ് തന്റെ 50 ലക്ഷം രൂപ മൂല്യമുള്ള സ്വത്തും 10 പവൻ സ്വർണവും രാഹുലിന്റെ പേരിൽ എഴുതി വെച്ചത്. കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ പ്രീതം സിങ്ങിന്റെ വസതിയിലെത്തി പുഷ്പ മുൻജിയാൽ വിൽപ്പത്രം കൈമാറി.
സ്വത്ത് രാഹുൽ ഗാന്ധിക്ക് കൈമാറുന്നതിനുള്ള സമ്മതപത്രം പുഷ്പ മുൻജിയാൽ ഡെറാഡൂൺ ജില്ലാ കോടതിയിൽ സമർപ്പിച്ചു. രാഹുലിനെ രാജ്യത്തിന് ആവശ്യമുണ്ടെന്ന് സ്വത്ത് കൈമാറിക്കൊണ്ട് പുഷ്പ പറഞ്ഞു. രാഹുലിന്റെ ആശയങ്ങൾ തന്നെ സ്വാധീനിച്ചു. രാഹുലിൽ പ്രതീക്ഷയുള്ളതിനാലാണ് സ്വത്തുക്കൾ അദ്ദേഹത്തിന് നൽകുന്നതെന്നും പുഷ്പ വ്യക്തമാക്കി.
Pushpa Munjiyal Ji has donated her entire property in the name of our leader Shri #RahulGandhiji, for this she has also presented a testament in Dehradun court. Many thanks to the Mother for this trust. #PushpaMunjial pic.twitter.com/Mbq1xvZ9E6
— Bihar Congress Sevadal (@SevadalBR) April 4, 2022
'ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഈ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണെന്ന് പുഷ്പ മുൻജിയാൽ ഞങ്ങളോട് പറഞ്ഞു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും രാഷ്ട്ര സേവനത്തിനായി സ്വയം സമർപ്പിച്ചവരാണ്. ഇത് വളരെയധികം സ്വാധീനിച്ചെന്നും അവർ ഞങ്ങളോട് പറഞ്ഞു' കോൺഗ്രസ് മെട്രോപോളിറ്റൻ പ്രസിഡന്റ് ലാൽചന്ദ് ശർമ വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."