പൊടിക്കാറ്റിനും മഞ്ഞുവീഴ്ചക്കും സാധ്യത; സഊദിയിൽ തിങ്കളാഴ്ച മുതൽ കാലാവസ്ഥ മാറ്റം
റിയാദ്: തിങ്കളാഴ്ച മുതല്‍ രാജ്യത്ത് പൊടിക്കാറ്റും നേരിയ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ തിങ്കളാഴ്ച മുതൽ കാലാവസ്ഥാമാറ്റമുണ്ടാകുമെന്നാണ് അറിയിപ്പ്.
തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാറ്റിന് സാധ്യതയുണ്ട്. തബുക്ക്, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി, ഹാഇല്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, റിയാദ്, മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കാറ്റ് വീശുക.
ശക്തമായി വീശിയടിക്കുന്ന കാറ്റ് പിന്നീട് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. തീരപ്രദേശങ്ങളില്‍ തിരമാല രണ്ടര മീറ്റര്‍ വരെ ഉയരത്തിലെത്താം.
തബൂക്ക്, ഹഖ്ല്‍, അറാര്‍, തുറൈഫ്, ഖുറയാത്ത്, തബര്‍ജല്‍, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ മദീന എന്നിവിടങ്ങളില്‍ നേരിയ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."