HOME
DETAILS
MAL
തൃശ്ശൂരില്‍ അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
backup
April 17 2021 | 16:04 PM
തൃശ്ശൂര്‍: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരമനയൂര്‍, വെങ്കിടങ്, കുഴൂര്‍, കടപ്പുറം പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി ഡിവിഷനും നിരോധനാജ്ഞയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 1149പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5494 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ കൊവിഡ്
സ്ഥിരീകരിച്ചവരുടെ എണ്ണം 1,11,621 ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."