HOME
DETAILS
MAL
ട്രംപിന്റെ കാംപെയിന് മാനേജര്‍ രാജി വെച്ചു
backup
August 20 2016 | 05:08 AM
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രചരണത്തിന്റെ മാനേജറായ പോള്‍ മാനഫോര്‍ട്ട് രാജി വെച്ചു. കഴിഞ്ഞ മൂന്ന് മാസമായി പോള്‍ ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
'പോള്‍ മാനഫോര്‍ട്ടിന്റെ രാജി ഞാന്‍ സ്വീകരിക്കുന്നു. ഇന്ന് ഞാന്‍ ഇവിടെയെത്തിയതിനു പിന്നിലുള്ള അദ്ദേഹത്തിന്റെ പ്രയത്നത്തെ ഞാന്‍് അഭിനന്ദിക്കുന്നു. അദ്ദേഹം ഒരു മികച്ച പ്രൊഫഷണലാണ്. അദ്ദേഹത്തിന് എല്ലാ വിധ നന്മകളും നേരുന്നു' ട്രംപ് പറഞ്ഞു.
റഷ്യയോടും മുന്‍ യുക്രെയിന് പ്രസിഡന്റ് വിക്ടര്‍ യാന്കോവിച്ചുമായുള്ള അടുപ്പത്തെച്ചൊല്ലിയുള്ള വിമര്‍ശനങ്ങളെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. റഷ്യന്‍ അനുകൂല പാര്‍ട്ടിയുമായി മനാഫോര്ട്ടിനുള്ള ബന്ധം ഈയിടെ പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."