ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി രജപക്‌സെ സര്‍ക്കാര്‍; 41 എം.പിമാര്‍ പിന്തുണ പിന്‍വലിച്ചു
കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ഭരണമുന്നണിക്ക് ഭൂരിപക്ഷം നഷ്ടമായി. ഭരണപക്ഷത്തിനൊപ്പമുള്ള 41 എം.പിമാര്‍ പിന്തുണ പിന്‍വലിച്ചു. ഇതില്‍ മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ എസ്.എല്‍.എഫ്.പി പാര്‍ട്ടിയുടെ 15 അംഗങ്ങളും ഉള്‍പ്പെടുന്നു.
ഡെപ്യൂട്ടി സ്പീക്കര്‍ രഞ്ജിത് സിയബലപിത്യയും ചൊവ്വാഴ്ച രാജിവെച്ചു. ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി സര്‍ക്കാരില്‍ നിന്ന് പിന്മാറി സ്വതന്ത്ര നിലപാട് എടുക്കാന്‍ തീരുമാനിച്ചതോടെയാണ് അദ്ദേഹം രാജിവെച്ചത്. അതേസമയം, പുതുതായി ചുമതലയേറ്റ ധനമന്ത്രി അലി സാബ്രിയും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
സാബ്രി ഉള്‍പ്പെടെ നാല് പുതിയ മന്ത്രിമാരെ ഇന്നലെ പ്രസിഡന്റ് രാജപക്‌സെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു
പ്രതിഷേധം ശക്തമാകുന്നതിനിടെ, സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കുന്നതിനായി ഇന്ന് ശ്രീലങ്കന്‍ പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്തേക്കുമെന്നും
റിപ്പോര്‍ട്ടുകളുണ്ട്.
ഐക്യ ഗവണ്‍മെന്റില്‍ ചേരാനുള്ള പ്രസിഡന്റ് രാജപക്‌സെയുടെ ക്ഷണം 'അസംബന്ധം' ആണെന്ന്് അറിയിച്ചുകൊണ്ട് ശ്രീലങ്കയിലെ പ്രതിപക്ഷം തള്ളിക്കളഞ്ഞിരുന്നു.
ശ്രീലങ്കയിലെ രാഷ്ട്രീയ സാമ്പത്തിക സംഭവവികാസങ്ങള്‍ 'വളരെ സൂക്ഷ്മമായി' നിരീക്ഷിച്ചു വരികയാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചൊവ്വാഴ്ച പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."