HOME
DETAILS

കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീതിയില്‍ രാജ്യം; ആശുപത്രി സൗകര്യങ്ങള്‍ ഉള്‍പെടെ അവശ്യ നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി

  
backup
April 18 2021 | 03:04 AM

national-pm-meets-top-officials-reviews-covid-and-vaccination-situation-2021

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമാവുന്നു. പ്രതിദിന കേസുകള്‍ രണ്ടരലക്ഷം കവിഞ്ഞിരിക്കുകയാണ്. അതിനിടെ പ്രധാനമന്ത്രി വീണ്ടും ഉന്നത തല യോഗം വിളിച്ചു. കൊവിഡുമായി ബന്ധപ്പെട്ട രണ്ടു ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ക്കുന്ന രണ്ടാമത്തെ യോഗമാണിത്.

കൊവിഡ് രണ്ടാം തരംഗത്തെ പരാജയപ്പെടുത്താന്‍ രാജ്യത്തിന് കഴിയുമെന്ന് പ്രതീക്ഷ പങ്കുവെച്ച് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ദേശീയ ശേഷി ഒന്നടങ്കം വാക്‌സിന്‍ ഉത്പാദനത്തിന് ഉപയോഗിക്കണമെന്നും പറഞ്ഞപ്രധാനമന്ത്രി ആശുപത്രികളിലെ കൊവിഡ് കിടക്കകളുടെ എണ്ണം കൂട്ടാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. രാജ്യത്ത് അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകണം എന്നും മോദി ആവശ്യപ്പെട്ടു.

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടേകാല്‍ ലക്ഷം കടന്നു. രോഗ വ്യാപനം തീവ്രമായതോടെ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും നിയന്ത്രണം തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ ഞാറാഴ്ച്ച കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ ഭോപ്പാല്‍ ഉള്‍പ്പെടെ മൂന്ന് നഗരങ്ങളില്‍ കര്‍ഫ്യൂ ഈ മാസം 26 വരെ നീട്ടി. ചത്തീസ്ഗഡിലും നിയന്ത്രണങ്ങള്‍ തുടരുകയാണ്. റായ്പുര്‍ റെഡ് സോണായി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ തുടരുകയാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീിസ് അറിയിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളില്‍ പുറത്തു നിന്ന് വരുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം. ഡല്‍ഹി,കേരളം,കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലുകഴിഞ്ഞ 24 മണിക്കൂറിനിടെ 67,123 പേര്‍ക്ക് മഹാരാഷ്ട്രയില്‍ രോഗം സ്ഥീരികരിച്ചു. 419 മരണവും റിപ്പോര്‍ട്ട് ചെയ്തു. മുംബൈ, നാഗ്പൂര്‍, പൂനെ എന്നീ നഗരങ്ങളില്‍ സ്ഥിതി ഗുരുതരമാണ്. ഉത്തര്‍പ്രദേശില്‍ 27,357ഉം, ഡല്‍ഹിയില്‍ 24,375 ഉം കര്‍ണാടകയില്‍ 17,489 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യയും ആശങ്കാജനകമായി ഉയരുകയാണ്. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്നും വര്‍ധനവ് ഉണ്ടായേക്കും. തുടര്‍ച്ചയായ രണ്ടാം ദിവസവും 25,000 ത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശില്‍ ഇന്ന് ലോക്ക് ഡൗണാണ്. അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago