HOME
DETAILS

മരുന്ന് ജീവനെടുക്കാതിരിക്കാൻ ജാഗ്രത്താവുക

  
backup
February 05 2023 | 19:02 PM

784653-54


ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിദേശത്തേക്ക് അയക്കുന്ന മരുന്നുകൾ ഉപയോഗിച്ച് വലിയ തോതിൽ മരണം റിപ്പോർട്ട് ചെയ്യുന്നത് ഈയിടെ പതിവായിട്ടുണ്ട്. നേരത്തെ ഗാംബിയയിലും ഇന്തോനേഷ്യയിലുമായി 100 ലേറെ കുട്ടികൾ ചുമമരുന്ന് കഴിച്ച് മരിച്ചതിനുപിന്നാലെ യു.എസിലും കണ്ണിനുള്ള മരുന്ന് ഉപയോഗിച്ച ഒരാൾ മരിച്ചു. നിരവധി പേരുടെ കാഴ്ചയ്ക്ക് തകരാറുണ്ടാകുകയും ചെയ്തു. ഇതേത്തുടർന്ന് ചെന്നൈയിലെ മരുന്നു നിർമാണശാലയിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെ ഡ്രഗ്‌സ് കൺട്രോളറുടെ നേതൃത്വത്തിൽ പരിശോധന നടന്നതും ഒടുവിൽ മരുന്നുനിർമാണം ഇവിടെ നിർത്തിവച്ചതുമാണ് പുതിയ സംഭവങ്ങൾ.


ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ മരുന്നുകൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യയിലെ മരുന്നുകമ്പനികൾക്ക് ആഗോള ടെൻഡറുകൾ ലഭിക്കുന്നു. മരുന്നുനിർമാണരംഗത്ത് കിടമത്സരം പതിവാണ്. ഉത്തരേന്ത്യയിലും മറ്റുമാണ് മരുന്നുനിർമാണ കമ്പനികളുടെ പ്രധാന ഹബ്ബുകൾ. ഇവിടെയെല്ലാം കൂൺ മുളച്ചു പൊന്തുന്നതുപോലെ മരുന്നു കമ്പനികളുണ്ട്. മരുന്നു നിർമാണരംഗത്ത് സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താൻ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് ആക്ട്, ഗുഡ് മാനുഫാക്ച്വറിങ് പ്രാക്ടീസ്(ജി.എം.പി) തുടങ്ങി നിരവധി മാനദണ്ഡങ്ങളും നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. കൂടാതെ, ഫാർമസിരംഗത്ത് ആരോഗ്യമേഖലയിലുള്ളതുപോലെ നൈതികതയും പ്രധാനമാണ്. ഇതൊക്കെ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ ഡ്രഗ്‌സ് കൺട്രോളർ മുതൽ ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാർവരെയുള്ള ഉദ്യോഗസ്ഥരുമുണ്ട്. ഇവരെല്ലാം ചങ്ങലപോലെ പ്രവർത്തിക്കുമ്പോഴേ ജീവനു ഭീഷണിയില്ലാത്ത മരുന്നുനിർമാണം സാധ്യമാകുകയുള്ളൂ. ഓരോ മരുന്നു കമ്പനിയിലും മാനുഫാക്ചറിങ് കെമിസ്റ്റും അനലിസ്റ്റും ക്വാളിറ്റി കൺട്രോൾ അനലിസ്റ്റും എല്ലാം ഉണ്ടാകും. അവരാണ് മരുന്നുനിർമാണത്തിലെ സുരക്ഷ ഉറപ്പുവരുത്തുകയെന്ന ഉത്തരവാദിത്വമുള്ളവർ. ഓരോ ബാച്ചിന്റെ സാംപിളും ക്വാളിറ്റി കൺട്രോൾ പരിശോധനയ്ക്കുശേഷമാണ് പുറത്തിറക്കുക. നിർമാണഘട്ടത്തിലും നിർമാണശേഷവും പല രീതിയിൽ ലാബ് പരിശോധനകൾ പൂർത്തിയാക്കും. കൂടാതെ, ക്വാറന്റൈൻ റൂംമുതൽ പ്രൊഡക്ഷൻ മുറിവരെ അണുവിമുക്തമാക്കൽ തുടങ്ങി അതീവ സുരക്ഷ ഉറപ്പുവരുത്തിയാണ് മരുന്നുണ്ടാക്കേണ്ടത്. എവിടെയെങ്കിലും വീഴ്ചയുണ്ടായാൽ മരുന്ന് ആളുകളുടെ ജീവനെടുക്കും.


ഫാർമസ്യൂട്ടിക്കൽരംഗത്തെ കിടമത്സരംമൂലം പലപ്പോഴും മാനദണ്ഡങ്ങൾ പാലിക്കാതെ പോകുന്നുവെന്ന ആക്ഷേപമുണ്ട്. സംസ്ഥാനങ്ങളിലെ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിനാണ് മരുന്നുകൾ സുരക്ഷിതമെന്ന് ഉറപ്പുവരുത്തേണ്ട ചുമതല. പല സംസ്ഥാനങ്ങളിലും ആവശ്യത്തിന് ഡ്രഗ് ടെസ്റ്റിങ് ലാബുകളില്ലാത്തതിനാലും കൂടുതൽ നിർമാണം നടക്കുന്നതും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതുമെല്ലാം പരിശോധന നടക്കാതെപോകുന്നു എന്നത് യാഥാർഥ്യമാണ്. വിപണിയിൽ നിന്ന് റാൻഡം സാംപിളിങ്ങും കമ്പനിയിൽനിന്ന് സാംപിൾ ശേഖരിച്ചും ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാർ പരിശോധനയ്ക്ക് അയക്കാറുണ്ട്. ആവശ്യത്തിന് ലാബോ ജീവനക്കാരോ ഇല്ലാത്തതിനാൽ ഇവയുടെ ഫലം വരാൻ മാസങ്ങൾവരെ കഴിയാറുണ്ട്. എന്തെങ്കിലും അപാകത കണ്ടെത്തിയാൽ സർക്കാർ ആ ബാച്ച് മരുന്ന് നിരോധിച്ച് ഉത്തരവിറക്കും. അപ്പോഴേക്കും മരുന്ന് ഉപയോഗിച്ച് തീർന്നിരിക്കും. ഇതാണ് നാട്ടിലെ അവസ്ഥയെങ്കിൽ വിദേശത്ത് ഇന്ത്യയിൽ നിന്നുൾപ്പെടെ ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ പരിശോധന കൂടുതൽ വ്യാപകവും കാർക്കശ്യവുമാണ്. അതിനാൽ അപാകതകളുണ്ടെങ്കിൽ വേഗത്തിൽ കണ്ടെത്തുകയും അത്തരം കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്യുന്നുണ്ട്.


ഗാംബിയയിൽ ഇന്ത്യൻ ചുമമരുന്ന് കഴിച്ച് 70 ലേറെ കുട്ടികളാണ് മാസങ്ങൾക്ക് മുൻപ് മരിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളിൽ മരുന്നുകൾ പരിശോധിക്കാൻ സംവിധാനങ്ങൾ പരിമിതമാണ്. അതിനാൽ മരുന്നുകളിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ എന്തെങ്കിലും സംഭവിച്ചശേഷമാകും സംശയം ഉയരുകയും പരിശോധന നടത്തുകയും ചെയ്യുക. യു.എസിൽ ഇന്ത്യൻ മരുന്നു ഉപയോഗിച്ച ഒരാൾ മരിച്ചതോടെ ഉടനടി നടപടിയാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ ബന്ധപ്പെട്ടു. റെയ്ഡും വിവര ശേഖരണവും നടന്നു. ഇന്ത്യയിൽ നിന്നുള്ള ഒഫ്താൽമിക് മരുന്നിന് യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സി.ഡി.സി) അലർട്ട് നൽകിയിട്ടുണ്ട്. തുടർന്ന് തമിഴ്‌നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഫാർമ ഹെൽത്ത് കെയറിന്റെ കണ്ണിനുള്ള 14 മരുന്നുകളുടെ ഉത്പാദനവും വിതരണവും ഉപയോഗവും വിലക്കി.


മരുന്നുകളുടെ നിർമാണത്തിൽ സൂക്ഷ്മത പുലർത്തിയാൽപോലും അവയുടെ സൂക്ഷിപ്പിലും മറ്റും അപാകതവന്നാൽ പ്രശ്‌നങ്ങൾ ഉണ്ടാകാം എന്ന മറ്റൊരു വശംകൂടിയുണ്ട്. കെമിക്കലുകൾ ചേർത്ത മരുന്നുകൾ മിക്കതും 25 ഡിഗ്രി സെൽഷ്യസിൽ താഴ്ന്ന താപനിലയിലാണ് സൂക്ഷിക്കേണ്ടത്. ചിലതിൽ സൂര്യപ്രകാശം ഏൽക്കാനും പാടില്ല. അലക്ഷ്യമായി ഉയർന്ന ഊഷ്മാവിലും മറ്റും മരുന്നു സൂക്ഷിക്കുന്നതും വെയിലുകൊള്ളുന്നതും രാസവസ്തുക്കളുടെ പ്രതിപ്രവർത്തനത്തിന് കാരണമാകുകയോ മരുന്നിന്റെ ശേഷി (പൊട്ടൻസി) നഷ്ടമാകുകയോ ചെയ്യും. ഒരു രാസവസ്തു ഇത്തരത്തിൽ രാസപ്രവർത്തനം നടന്ന് മറ്റൊരു രാസവസ്തുവായാൽ രോഗിയുടെ ആരോഗ്യത്തെ മരുന്നു വഷളാക്കും. വാഹനങ്ങൾക്ക് മുകളിൽ വെയിലുകൊണ്ടും മറ്റും മരുന്നു കൊണ്ടുപോകുമ്പോൾ ഇത്തരം പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ട്. മരുന്നിൽ അണുബാധുണ്ടാകുന്ന പ്രശ്‌നങ്ങളും വിറയലിനും മറ്റും കാരണമാകാം. മരുന്നുനിർമാണത്തിന് ഉപയോഗിക്കുന്ന വെള്ളം പൂർണമായി അണുവിമുക്തമല്ലാത്തതാണ് കാരണം. ഇത്തരം നിരവധി പ്രശ്‌നങ്ങൾ മരുന്നു കൈകാര്യം ചെയ്യുമ്പോഴുണ്ട്. അതിനാൽ മരുന്നിന്റെ നിർമാണം മുതൽ രോഗിയുടെ കൈയിലെത്തുന്നതുവരെ ചട്ടപ്രകാരമുള്ള ക്വാളിറ്റി മെയിന്റനൻസ് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ അമൃത് വിഷമാകും എന്നതിൽ സംശയമില്ല. കർശന പരിശോധനകളും നടപടികളും ഇടപെടലുകളും ഈ രംഗത്ത് അത്യാവശ്യമാണ്. അതിന് സർക്കാരിന് മുന്നിൽ പ്രതിബന്ധങ്ങളുണ്ടാകാമെങ്കിലും പൊതുജനാരോഗ്യം മുൻനിർത്തി അവയെ മറികടക്കാനാകണം.


ആഗോളതലത്തിൽ ഇന്ത്യൻ മരുന്നുകൾ കരിമ്പട്ടികയിൽ പെടുത്തുന്നത് കൂടിവന്നാൽ ഇന്ത്യൻ മരുന്നുകൾ ആഗോള വിപണിയിൽ നിന്ന് പുറത്താകും. ദശലക്ഷക്കണക്കിന് ഡോളറിന്റെ മരുന്നു കയറ്റുമതി ചെയ്യുന്ന ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനും അത് തിരിച്ചടിയാണ്. പ്രശ്‌നങ്ങൾ ഉയർന്നുവരുമ്പോൾ തന്നെ അവ പരിഹരിക്കുകയും വേണം. ഇല്ലെങ്കിൽ നാം വലിയ വില നൽകേണ്ടിവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago