ഇന്ധനസെസ്: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; പ്ലക്കാര്‍ഡുകളുമായി എം.എല്‍.എമാര്‍
തിരുവനന്തപുരം: ഇന്ധനസെസിനെതിരെ നിയമസഭയില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയിലെത്തിയത്. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിച്ചു.
ബജറ്റ് ചര്‍ച്ച തുടങ്ങുന്നതിന് മുമ്പ് പ്രതിപക്ഷത്തിന്റെ സമരം നിയമസഭയില്‍ പ്രഖ്യാപിക്കും. സെസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ നിരാഹാര സമരം നടത്തും. ഒരു വിഭാഗം എം.എല്‍.എമാര്‍ പ്രതിഷേധിക്കുമ്പോള്‍ മറ്റുള്ളവര്‍ ബജറ്റ് ചര്‍ച്ചയില്‍ അടക്കം സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ധന സെസ് പൂര്‍ണമായി പിന്‍വലിക്കുന്നത് വരെ സമരം തുടരും
വെള്ളക്കരം വര്‍ധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. ഹെല്‍ത്ത് കാര്‍ഡില്‍ അപാകതകള്‍ ഉന്നയിച്ച് അനൂപ് ജേക്കബ് അടിയന്തര പ്രമേയ നോട്ടിസ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."