എസ്.എസ്.സി ഫേസ് 12 റിക്രൂട്ട്‌മെന്റ് തീയതി നീട്ടി; പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് വമ്പന്‍ അവസരം; 2049 ഒഴിവുകള്‍
കേന്ദ്ര സര്‍വ്വീസിലേക്കായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പുറത്തിറക്കിയ ഫേസ് 12 വിജ്ഞാപനായുള്ള അപേക്ഷ തീയതി നീട്ടി. മാര്‍ച്ച് 18ന് പകരം മാര്‍ച്ച് 26 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. ഗ്രാജ്വേഷന്‍ ലെവല്‍, ഹയര്‍ സെക്കണ്ടറി ലെവല്‍, മെട്രിക്കുലേഷന്‍ ലെവലുകളിലായി 2049 ഒഴിവുകളിലേക്കുള്ള മെഗാ റിക്രൂട്ട്‌മെന്റ് ആണ് നടക്കുന്നത്. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി നേടാനുള്ള സുവര്‍ണാവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 26 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് കീഴില്‍ ഗ്രാജ്വേഷന്‍ ലെവല്‍, ഹയര്‍ സെക്കണ്ടറി ലെവല്‍, മെട്രിക്കുലേഷന്‍ ലെവല്‍ റിക്രൂട്ട്‌മെന്റ്. ഇന്ത്യയൊട്ടാകെ ആകെ 2049 ഒഴിവുകള്‍.
SSC Phase 12 Vacancy – 2049 Vacancies (DEO, MTS, Examiner, Junior Engineer, Examiner, Canteen Attendant, Manager, Technician, Taxidermist, Photo Assistant, Office Superintendent, Assistant Conservator, Junior Technical Assistant, Medical Attendant, Library And Information Assistant, Technical Superintendent (Weaving), Engine Driver, Master Grade – II, Fireman, Syrang Of Lascars, Engine Driver II, Laboratory Attendant, Girl Cadet Intsructor, Senior Scientific Assistant, Technical Operator, Intsructor, Library Attendant, Farm Assistant, Ayurvedic Pharmacist, Nursing Officer, Workshop Attendant, Mechanic, Court Master, Accountant, Dark Room Assistant, Stenographer, Stores Clerk, Store Attendant, Chargeman, Junior Chemist, Senior Photographer, Caretaker, Draftsman, Radio Mechanic Motor Drive, Textile Designer, Cook, Dietician, Dental Technician, E. C. G. Technician, Ayah, Research Assistant, Junior Computor, Stockman & More) എന്നിങ്ങനെ വിവിധ തസ്തികകളില്‍ നിയമനം നടക്കും.
എസ്.സി 255, എസ്.ടി 124, ഒബിസി 456, ജനറല്‍ 1028, ഇഡബ്ല്യൂഎസ് 186 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി
പത്താം ക്ലാസ്/ പ്ലസ് ടു/ ഡിഗ്രി ലെവല്‍ പോസ്റ്റുകളിലേക്ക് 18 മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
മെട്രിക് ലെവല്‍
അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം.
ഇന്റര്‍മീഡിയേറ്റ് ലെവല്‍
പത്ത്, +2 മാതൃകയില്‍ ഹയര്‍ സെക്കണ്ടറി പൂര്‍ത്തിയാക്കിയിരിക്കണം.
ഗ്രാജ്വേഷന്‍ ലെവല്‍
അംഗീകൃത സര്‍വകലാശാലക്ക് കീഴില്‍ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 21,700 രൂപ മുതല്‍ 89,000 രൂപ വരെ ശമ്പളമായി ലഭിക്കുന്ന പോസ്റ്റുകളിലേക്കാണ് നിയമനം ലഭിക്കുക.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, ഇ.എസ്.എം, വനിതകള്‍, പിഡബ്ലൂബിഡി വിഭാഗക്കാര്‍ക്ക് ഫീസില്ലാതെ അപേക്ഷിക്കാം.
മറ്റുള്ളവര്‍ 100 രൂപ അപേക്ഷ ഫീസടക്കണം.
അപേക്ഷ
അപേക്ഷ നല്‍കുന്നതിനായി https://ssc.gov.in/login എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."