HOME
DETAILS
MAL
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയന് പതാക ഉയര്‍ത്തി
backup
April 05 2022 | 14:04 PM
കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പതാക ഉയര്‍ന്നു. കണ്ണൂര്‍ എകെജി സ്ക്വയറില്‍ മുഖ്യമന്ത്രി പിണറായി വിജയന് പതാക ഉയര്‍ത്തി. ചെമ്പതാക അധ്വാനിക്കുന്ന വര്‍ഗത്തിന്റെ മോചന പതാകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാര്‍ നേരിട്ടത് നരനായാട്ടാണെന്നും ഓരോ ആക്രമണത്തിലും ജനങ്ങള്‍ പാര്‍ട്ടിക്കൊപ്പം നിലകൊണ്ടുവെന്നും ആര്.എസ്.എസ് ബോംബേറില്‍ നിരവധി ബീഡിത്തൊഴിലാളികള്ക്കാണ് ജീവന് നഷ്ടമായതെന്നും പാര്‍ട്ടി കോണ്‍ഗ്രസിന്റെ പതാക ഉയര്‍ത്തിക്കൊണ്ട് പിണറായി വിജയന് പറഞ്ഞു.
ഇ കെ നായനാരുടെ പേരിലുള്ള അക്കാദമിയിലാണ് പ്രതിനിധി സമ്മേളനം. കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിയുടെ നേതൃത്വത്തില്‍ കയ്യൂരില്‍ നിന്നെത്തിയ കൊടിമര ജാഥയും പുന്നപ്ര വയലാറില്‍ നിന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന്റെ നേതൃത്വത്തിലുള്ള പതാക ജാഥയും വൈകിട്ട് 7ന് കണ്ണൂര്‍ കാല് ടെക്സില്‍ സംഗമിച്ചു.
തുടര്‍ന്ന് വോളന്റിയര്‍മാരുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെ ഘോഷയാത്രയായി പൊതുസമ്മേളന നഗരിയിലേക്കു നീങ്ങിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന് പിള്ള, എം.എ.ബേബി, മണിക് സര്‍ക്കാര്‍, ബിമന്‍ ബസു, വൃന്ദ കാരാട്ട് പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."