HOME
DETAILS
MAL
ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; ആരോപണം അതീവഗുരുതരമെന്ന് ഹൈക്കോടതി; അറസ്റ്റ് തടയണമെന്ന സൈബിയുടെ ഹരജി തള്ളി
backup
February 06 2023 | 06:02 AM
കൊച്ചി: ജഡ്ജിമാര്‍ക്കെന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ സൈബി ജോസ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ആരോപണം അതീവ ഗുരുതരമാണെന്നും അന്വേഷണം നടക്കട്ടെയെന്നും കോടതി പറഞ്ഞു. ജുഡീഷ്യല്‍ സംവിധാനത്തെ തന്നെ ബാധിക്കുന്ന വിഷയമാണിത്. അന്വേഷണത്തെ നേരിട്ടുകൂടിയെന്നും എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി ചോദിച്ചു.
വിഷയത്തില്‍ കോടതി പൊലിസിനോടും വിശദീകരണം തേടിയിട്ടുണ്ട്. അന്വേഷണം പ്രാരംങഘട്ടത്തിലാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അതിനെ ചോദ്യം ചെയ്ത് വരുന്നതല്ലെ ഉചിതമെന്നും ഹരജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."