HOME
DETAILS

പോരിന്റെ വേരുകള്‍ തേടി...

  
backup
April 18 2021 | 05:04 AM

939385-257412

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണ്.... പുണ്യ റമദാന്റെ പൊന്നമ്പിളിയുദിക്കുന്നതും പ്രതീക്ഷിച്ചിരിക്കുന്ന അന്നൊരു രാത്രിയിലാണ് ആ ഗ്രാമത്തിലെ രണ്ട് പ്രമുഖ കുടുംബങ്ങളായ ബുര്‍ഊസിന്റേയും അമീറയുടേയും ഇടയില്‍ പതിവ് പോലെ ശക്തമായ സംഘട്ടനം പൊട്ടിപ്പുറപ്പെട്ടത്. എന്നത്തേയും പോലെത്തന്നെ, നാട്ടിലെ ക്രമസമാധാനം താറുമാറായി. കടകളടഞ്ഞു കിടന്നു. വീടുകളില്‍ നിന്നു പേടിച്ചരണ്ട സ്ത്രീകളുടേയും കുട്ടികളുടേയും കരച്ചിലുകള്‍ കേള്‍ക്കാം.
ഗ്രാമത്തിലെ സ്രാമ്പിയിലെ ഇമാം വിളിച്ചു പറഞ്ഞുനോക്കി: 'ദൈവത്തെയോര്‍ക്കൂ.. ഇങ്ങനെയല്ല പുണ്യമാസത്തെ നാം വരവേല്‍ക്കേണ്ടത്...!' പക്ഷേ, ആര് കേള്‍ക്കാന്‍...?! നാട്ടിലെ സുമനുകള്‍ പണി പതിനെട്ട് നോക്കിയിട്ടും സംഘര്‍ഷത്തിന് ഒരയവും വന്നില്ല...


അതിനിടയിലാണ് ബുര്‍ഊസ് ഗോത്രത്തിലെ മഹ്മൂദിനും അമീറ ഗോത്രത്തിലെ നാസ്വിഹിനും മാരകമായി പരക്കേറ്റത്. ഇരുവരുടേയും നില വഷളാവുകയും തൊട്ടടുത്ത ദിവസങ്ങളിലായി ഇരുവരും ഈ ലോകത്തോട് വിട പറയുകയുംചെയ്തു. അതുകൊണ്ട് തന്നെ ഭീതിതവും ശോകമൂകവുമായ അന്തരീക്ഷത്തിലാണ് അക്കൊല്ലത്തെ റമദാന് തുടക്കം കുറിച്ചത്. ജനങ്ങളൊന്നടങ്കം പറഞ്ഞു: 'അല്ലാഹുവോ അവന്റെ സൃഷ്ടികളോ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്... ഇരു കുടുംബങ്ങള്‍ക്കിടയിലും പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ഈ പോരിനൊരു അവസാനം കുറിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും രണ്ട് രക്തസാക്ഷികളുണ്ടാവും വിധം കാര്യങ്ങള്‍ കൈവിട്ട് പോയ അവസ്ഥയില്‍....' കാലങ്ങളായി പോരടിച്ച് കൊണ്ടിരിക്കുന്ന ഇരു കുടംബങ്ങള്‍ക്കുമിടയില്‍ ഗ്രാമമുഖ്യന്‍ തന്നെ ഇടപെട്ട് രഞ്ജിപ്പുണ്ടാക്കണമെന്ന് മുറവിളിയുയര്‍ന്നു..


സ്രാമ്പിയിലെ ഇമാമിന്റെ കത്തും ഗ്രാമവാസികളുടെ സമ്മര്‍ദ്ദവും അവഗണിക്കാന്‍ ഗ്രാമ മുഖ്യനായില്ല. പ്രശ്‌നത്തിലിടപെടാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. ഇരു കുടുംബങ്ങളുടേയും പ്രതിനിധികളായി ബുര്‍ഊസിലെ പ്രമാണിയായ അലിയേയും അമീറയിലെ പ്രമാണി ഖലീലിനേയും അദ്ദേഹം വിളിച്ചുവരുത്തി.
ആചാരപ്രകാരം ഇരുവരേയും കാപ്പി നല്‍കി അദ്ദേഹം സ്വീകരിച്ചു. 'പിശാചിനെ ഓടിക്കാന്‍ നമുക്ക് ഫാതിഹയും സ്വലാത്തും ചൊല്ലി തുടങ്ങാം...' ഗ്രാമമുഖ്യന്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ചു. ഇരുവരേയും മാറിമാറി നോക്കി അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ ഇരു കുടുംബങ്ങള്‍ക്കിടയിലുമുള്ള പ്രശ്‌നങ്ങള്‍ പണ്ടു മുതലേയുള്ളതാണ്... കാലങ്ങളായി ഈ പ്രശ്‌നത്തിന്റെ പേരില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുന്നു... പക്ഷേ, കഴിഞ്ഞ ദിവസം രണ്ട് ജീവനുകള്‍ ഇതിന്റെ പേരില്‍ പൊലിയുക കൂടി ചെയ്തു... കാര്യമിങ്ങനെ തുടര്‍ന്നാല്‍ കൊലകള്‍ ഇനിയും നടക്കും... ഇത് ഇവിടെ വച്ച് അവസാനിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം.. അതുകൊണ്ട് നിങ്ങളുടെ പഴയ കണക്കുകള്‍ മത നിയമങ്ങള്‍ക്കനുസൃതമായി പറഞ്ഞുതീര്‍ത്ത് പുതിയൊരു ജീവിതത്തിന് നാന്ദി കുറിക്കണം...'
രണ്ടു പേരും മൗനമവലംഭിച്ചു...

ഗ്രാമമുഖ്യന്‍ തുടര്‍ന്നു:

'സത്യത്തില്‍, എന്താണ് നിങ്ങള്‍ക്കിടയിലെ പ്രശ്‌നം...? മുന്‍പ് നടന്ന വല്ല കൊലപാതകത്തിന്റെ പേരിലാണിതെങ്കില്‍ രക്തധനം നല്‍കി നമുക്കതിന് തീര്‍പ്പുണ്ടാക്കാം... മറ്റു വല്ല കുറ്റകൃത്യവുമാണെങ്കില്‍ അതിനനുസരിച്ചുള്ള നഷ്ടപരിഹാരത്തിലും തീര്‍പ്പാക്കാം... ചികിത്സിക്കാനാവാത്ത അസുഖമൊന്നുമില്ലല്ലോ... എന്തുതന്നെയാണെങ്കിലും ഈ ദുരവസ്ഥക്കൊരു അവസാനം വേണം...!'
ഇരു പ്രതിനിധികളും പിടിവാശിയില്‍ തന്നെയെന്ന് മനിലാക്കിയ ഗ്രാമമുഖ്യന്‍, ഈ പോര് ഇരു കുടുംബത്തിനും വരുത്തിവയ്ക്കുന്ന ദുഷ്‌പേര് എത്രത്തോളമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എലിയും പൂച്ചയും കണ്ടുമുട്ടിയത് പോലെയെന്നാണ് ഇരു കൂട്ടരെപ്പറ്റിയും പൊതുജനം പറയുന്നത്... കുടുംബത്തിലെ മുതിര്‍ന്നവര്‍ പരസ്പരം കണ്ടുമുട്ടിയാല്‍ തെറിയോട് തെറി... സ്ത്രീകള്‍ കണ്ടുമുട്ടിയാല്‍ ശക്തമായ വാക്കേറ്റം... ഇനി ഇരു കുടുംബത്തിലേയും യുവാക്കള്‍ പരസ്പരം നേര്‍ക്കുനേര്‍ വന്നാലോ കാര്യം കയ്യാങ്കളിയിലുമെത്തും....

അദ്ദേഹം തുടര്‍ന്നു:
'എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തുന്നത് നിങ്ങള്‍ക്കിടയിലെ ഈ പോരിന്റെ കാരണമെന്തെന്ന് ഇന്നാട്ടിലാര്‍ക്കും അറിയില്ല എന്നതാണ്... അതൊരു വിവാഹ പ്രശ്‌നമായിരുന്നോ, വിവാഹമോചനമായിരുന്നോ, അതോ മറ്റു വല്ല ഇടപാടുകളോ കുറ്റകൃത്യമോ ആയിരുന്നോ, ആര്‍ക്കും ഒരു പിടിയുമില്ല തന്നെ... ഈ കുടുംബ വഴക്കിന്റെ യഥാര്‍ഥ കാരണം ചരിത്രത്തില്‍ നിന്നു മാഞ്ഞുപോവുകയും, ഈ ശത്രുതയും പകയും മാത്രം ഇവിടെ ശേഷിക്കുകയും ചെയ്തുവെന്നാണ് എനിക്കെന്റെ അന്വേഷണത്തില്‍ മനസിലായത്.... നിങ്ങളീ നാട്ടിലെ പ്രമുഖരായ രണ്ട് തറവാട്ടുകാരാണ്... ഈ പോരിന്റെ രഹസ്യം നിങ്ങള്‍ക്കറിയേണ്ടതാണ്... അതിനാല്‍ അതെന്താണെന്ന് പറഞ്ഞ് തരൂ... വല്ല കൊലപാതകവുമാണെങ്കില്‍ അതിനുള്ള പരിഹാരമുണ്ടാക്കാം... മറ്റു വല്ല പാതകവുമാണെങ്കില്‍ അതിനുള്ള നഷ്ടപരിഹാരവും ചെയ്യാം'.
ഇരുവര്‍ക്കും മറുപടിയൊന്നുമുണ്ടായിരുന്നില്ല... ഗ്രാമമുഖ്യന് ദേഷ്യം വന്നു: 'മിസ്റ്റര്‍ അലീ, നിങ്ങള്‍ക്കെന്താണ് വേണ്ടത്...? മിസ്റ്റര്‍ ഖലീല്‍, നിങ്ങളെന്ത് പറയുന്നു...?' എന്നിട്ടും മിണ്ടാതിരിക്കുന്ന ഇരുവരേയും നോക്കി അദ്ദേഹം ആക്രോശിച്ചു: 'എന്റെ ക്ഷമ നശിക്കുന്നു... ഈ പോരിന്റെ കാരണം പറയൂ....'


മൗനം തന്നെ, മൗനം... അല്‍പ നേരം കഴിഞ്ഞ് അപേക്ഷ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു: 'ഇമാം ഹുസൈനെ മുന്‍നിര്‍ത്തി ഞാന്‍ ചോദിക്കുന്നു അതെന്താണെന്ന് പറയൂ...'
അവരൊന്നും മിണ്ടിയില്ല... ഇരുവരുടേയും കണ്ണുകളില്‍ അസ്വസ്ഥത നിഴലിച്ചു....


ഗ്രാമമുഖ്യന്‍ ഒച്ച വച്ചു: 'എന്തെങ്കിലുമൊന്ന് പറയണം, ഇല്ലെങ്കില്‍ നമുക്ക് തന്നെ തീര്‍ക്കാന്‍ കഴിയുന്ന ഈ വിഷയത്തില്‍ പൊലിസിനോടും കോടതിയോടും ഇടപെടാന്‍ ഞാനാവശ്യപ്പെടും...!'
എന്നിട്ടും രക്ഷയില്ലെന്ന് കണ്ട അദ്ദേഹം മറ്റൊരിക്കല്‍ കൂടാം എന്നു പറഞ്ഞ് ആ യോഗം പിരിച്ചുവിട്ടു.


തന്റെ ഗ്രാമത്തിലെ പ്രമുഖരായ രണ്ട് കുടുംബങ്ങള്‍ക്കിടയിലെ പോരിന്റെ കാരണവുമന്വേഷിച്ച് ഗ്രാമമുഖ്യന്‍ നടന്നു. ഇരു കുടുംബത്തിലേയും പലരോടും അന്വേഷിച്ചു. ഒരു തുമ്പും കണ്ടെത്താനായില്ല. തങ്ങള്‍ക്കിടയിലെ ശത്രുത എന്തിനെന്ന് ഇരു കുടുംബത്തിലേയും ആര്‍ക്കും തന്നെ അറിയില്ലെന്ന് അദ്ദേഹത്തിന് വ്യക്തമായി. സ്രാമ്പിയിലെ ഇമാമിനോട് പറഞ്ഞ വാക്കുകള്‍ കടമെടുത്താല്‍, 'പരസ്പരം ശത്രുതയുണ്ടെന്നറിയാം, പക്ഷേ, അതിന്റെ കാരണമെന്തെന്നറിയില്ല...!'


ഇതിനൊരു പരിഹാരം വേണമല്ലോ... ഗ്രാമമുഖ്യന്‍ പട്ടണത്തിലെ ആര്‍കൈവ്‌സിലെ രേഖകള്‍ പരിശോധിക്കാന്‍ തന്നെ തീരുമാനിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം വീണ്ടും ഇരു കുടുംബ പ്രതിനിധികളേയും വിളിച്ച് വരുത്തി. ഇത്തവണ കൂടുതല്‍ ആത്മവിശ്വാസത്തോടെ അദ്ദേഹം സംസാരമാരംഭിച്ചു: 'നിങ്ങള്‍ക്കിടയിലെ പകയുടെ കാരണം നിങ്ങള്‍ രണ്ടുപേരുമൊഴികെ ആര്‍ക്കുമറിയില്ല. ഇനി മറ്റുള്ളവരെപ്പോലെ നിങ്ങള്‍ക്കും അതെന്തെന്നറിയില്ലെങ്കില്‍ ഞാനത് പറഞ്ഞുതരാം'.
അലി ചോദിച്ചു: 'നിങ്ങള്‍ക്കതെവിടെ നിന്ന് കിട്ടി?'


ഗ്രാമമുഖ്യന്‍ ശാന്തമായി പറഞ്ഞു: 'ഞാന്‍ ആര്‍കൈവ്‌സില്‍ പോയി നിങ്ങളുടെ പ്രപിതാക്കളുടെ സമകാലികരായ ഗ്രാമമുഖ്യരുടെ രേഖകള്‍ പരിശോധിച്ചു. അതിലൊരു രേഖയില്‍ നിങ്ങളുടെ കുടുംബങ്ങള്‍ക്കിടയില്‍ ശക്തമായൊരു തര്‍ക്കം നടന്നെന്ന് പറയുന്നുണ്ട്'. അതുകേട്ടതും ഖലീല്‍ ചാടിയെണീറ്റു: 'അതു മതി കാരണം...!!'
ഗ്രാമമുഖ്യന്‍ അല്‍പനേരം മൗനിയായി.. തുടര്‍ന്നു പറഞ്ഞു: 'പണ്ട് അങ്ങനെ തര്‍ക്കം നടന്നുവെങ്കിലും ഇന്നത്തെപ്പോലെ ശക്തമായിരുന്നില്ല അത്. പക്ഷേ, കാലം മാറുകയും സാമൂഹിക മൂല്യങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയും ചെയ്തപ്പോള്‍ അന്നത്തെ തര്‍ക്കകാരണം കാലഹരണപ്പെട്ടു. അതുകൊണ്ടു തന്നെ, ഇരു കുടുംബവും ആ കാരണം സൗകര്യപൂര്‍വ്വം മറന്ന് കളയുകയും ശത്രുത മാത്രം തലമുറകളായി കൈമാറി വരികയും ചെയ്തു...'


ഇരുവരുടേയും മുഖത്ത് നോക്കി പുഞ്ചിരിച്ച് അദ്ദേഹം സൗമ്യനായി പറഞ്ഞു:
'അതുകൊണ്ട്, ഈ പരസ്പര പോര്‍വിളി നിര്‍ത്തി നല്ല അയല്‍ക്കാരായി നിങ്ങള്‍ മാറണം എന്നാണ് എന്റെ
ആഗ്രഹം...'

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-04-04-2025

PSC/UPSC
  •  21 days ago
No Image

റമദാനില്‍ ഇരുഹറമുകളിലുമായി വിതരണം ചെയ്തത് 24 ദശലക്ഷത്തിലധികം ഇഫ്താര്‍ പൊതികള്‍ 

Saudi-arabia
  •  21 days ago
No Image

ജെഡിയുവില്‍ ഭിന്നത രൂക്ഷം; വഖഫ് ബില്ലിനെ പിന്തുണച്ചതില്‍ പ്രതിഷേധിച്ച് അഞ്ചുപേര്‍ രാജിവെച്ചു

latest
  •  21 days ago
No Image

വഖ്ഫ് കയ്യേറ്റ നിയമം പിൻവലിക്കുക; എസ് കെ എസ് എസ് എഫ് മേഖല തലങ്ങളിൽ ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിക്കും

organization
  •  21 days ago
No Image

തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി: വനിതാ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്, ഉദ്യോഗസ്ഥന് സസ്പെൻഷൻ

Kerala
  •  21 days ago
No Image

ഒമാനില്‍ കാളപ്പോരിനിടെ കുത്തേറ്റ യുവാവിന് ദാരുണാന്ത്യം

oman
  •  21 days ago
No Image

നേപ്പാളിലും സഊദിയിലും ഭൂചലനം; ഡൽഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു

National
  •  21 days ago
No Image

ട്രംപിന് ചൈനീസ് തിരിച്ചടി; ഉത്പന്നങ്ങൾക്ക് 34% അധിക തീരുവ, യുഎസ് വിപണിയിൽ വൻ ഇടിവ്

latest
  •  21 days ago
No Image

ജോലി ചെയ്യാതെ ശമ്പളം അക്കൗണ്ടിലേക്കെത്തിയത് 19 വര്‍ഷം; പ്രവാസി അധ്യാപകനെ കണ്ടെത്തി വിദ്യാഭ്യാസ മന്ത്രാലയം, ഒടുവില്‍ ട്വിസ്റ്റ്

Kuwait
  •  21 days ago
No Image

ബസിൽ മക്കളുടെ മുന്നിലിട്ട് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

latest
  •  21 days ago