HOME
DETAILS

രാജ്യസഭയിലേക്ക് ടിക്കറ്റില്ല; എഴുത്തിലേക്ക് തിരിയുന്നുവെന്ന് പ്രഖ്യാപിച്ച് ചെറിയാന്‍ ഫിലിപ്പ്

  
backup
April 18 2021 | 05:04 AM

54341531

തിരുവനന്തപുരം: രാജ്യസഭയിലേക്ക് ടിക്കറ്റില്ലെന്ന് ഉറപ്പായതോടെ എഴുത്തിലേക്ക് തിരിയുകയാണെന്ന് പ്രഖ്യാപിച്ച് ഇടതുസഹയാത്രികന്‍ ചെറിയാന്‍ഫിലിപ്പ്. കഴിഞ്ഞ ദിവസം സി.പി.എം രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്മാറുകയാണെന്ന സൂചനയുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയത്. വിവിധ കക്ഷികളിലെ അന്തര്‍നാടകങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകത്തിന്റെ പേര് 'ഇടതും വലതും 'എന്നാണെന്നും ചെറിയാന്‍ഫിലിപ്പ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭാ സീറ്റ് കിട്ടാത്തതിലെ അതൃപ്തിയാണ് സി.പി.എമ്മിലെ വിഭാഗീയതയും കക്ഷികള്‍ക്കിടയിലെ രഹസ്യധാരണകളും തുറന്നുപറയുന്ന പുസ്തകത്തിന്റെ രചനയിലേക്ക് ചെറിയാന്‍ ഫിലിപ്പിനെ നയിച്ചതെന്നാണ് സൂചന.


നാല്‍പത് വര്‍ഷം മുന്‍പ് 'കാല്‍ നൂറ്റാണ്ട് ' എന്ന പേരില്‍ ഒരു പുസ്തകം ചെറിയാന്‍ഫിലിപ്പ് എഴുതിയിരുന്നു. ഈ പുസ്‌കത്തിനു ശേഷം ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രമാണ് എഴുതിത്തുടങ്ങുകയെന്നും വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായി പ്രതിപാദിക്കുമെന്നും ചെറിയാന്‍ഫിലിപ്പ് പറയുന്നു. അതിനിടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ച ചെയ്യപ്പെടുകയും ട്രോളുകള്‍ പിറക്കുകയും ചെയ്തതിനുപിന്നാലെ രാജ്യസഭാ സ്ഥാനാര്‍ഥികളായ ജോണ്‍ ബ്രിട്ടാസിനും ഡോ.വി ശിവദാസിനും പി.വി അബ്ദുല്‍വഹാബിനും അഭിനന്ദനമറിയിച്ചുകൊണ്ടും മൂവരും തന്റെ സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയുമുള്ള പോസ്റ്റും ചെറിയാന്‍ ഫിലിപ്പിന്റെ വകയായി ഫേസ്ബുക്കിലെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകന്തിനെ ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  4 days ago
No Image

രാജ്യത്ത് ആദ്യമായി രജിസ്ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിങ് നടപ്പാക്കി കേരളം; പ്രതിവർഷം 60 കോടി ലാഭം

National
  •  4 days ago
No Image

യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ

latest
  •  4 days ago
No Image

ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിച്ച് പ്രതിഫലം നൽകി വിശ്വാസം നേടി; പിന്നീട് 25,000 രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ

latest
  •  4 days ago
No Image

സുപ്രീം കോടതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി; രാജ്യം ചീഫ് ജസ്റ്റിസ് ഭരിച്ചാല്‍ പിന്നെ പാര്‍ലമെന്റ് എന്തിനെന്ന് എംഎല്‍എ

National
  •  4 days ago
No Image

'സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ആഗോള പ്രതീകം'; ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുഎഇ രാഷ്ട്ര നേതാക്കള്‍

latest
  •  4 days ago
No Image

സഊദിയില്‍ നിന്നെത്തിയ ഭര്‍ത്താവിനെ ഭാര്യയും, കാമുകനും ചേര്‍ന്ന് കൊന്നു; മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു

National
  •  4 days ago
No Image

അല്‍ ഐനില്‍ 3,000 വര്‍ഷം പഴക്കമുള്ള ഇരുമ്പുയുഗ കാലത്തെ ശ്മശാനം കണ്ടെത്തി; വൈറലായി ദൃശ്യങ്ങള്‍

uae
  •  4 days ago
No Image

കള്ളപ്പണം വെളുപ്പിച്ച ബാങ്കിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  4 days ago
No Image

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; കുവൈത്തില്‍ നാളെ മുതല്‍ പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍

latest
  •  4 days ago