HOME
DETAILS
MAL
ഉത്തര്‍പ്രദേശില്‍ വെള്ളപ്പൊക്കം: 11 മരണം
backup
August 20 2016 | 09:08 AM
ലക്നൗ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 11 പേര് മരിച്ചു. ബുണ്ഡല്‍ഖണ്ഡ് മേഖലയില്‍ നൂറോളം മണ്‍കുടിലുകള്‍ ഒറ്റ ദിവസം കൊണ്ട് തകര്‍ന്നു. പ്രദേശത്ത് രണ്ടു ദിവസമായി കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്തെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ഗംഗാ നദിയും അപകടരേഖ കവിഞ്ഞൊഴുകുന്നതിനാല്‍ അലഹാബാദ് ഒന്നാകെ വെള്ളത്തിനടിയിലാണ്.
അലഹബാദില്‍ വീട് തകര്‍ന്ന് 12 വയസുകാരിയും കാന്‍പൂരില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരും മരിച്ചു. നദി കരകവിഞ്ഞതിനെ തുടര്‍ന്ന് റിഹാന്‍ഡ് ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നതായി അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്ക മേഖലകളില്‍ അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."