താന്‍ കേരളത്തിനു വേണ്ടി ചെയ്ത കാര്യങ്ങള്‍ എ.കെ.ജി സെന്ററില്‍ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല; വിജയരാഘവന് മറുപടിയുമായി വി മുരളീധരന്
ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്. വിജയരാഘവന് പാര്‍ട്ടി തന്നെ തള്ളിയ നേതാവാണെന്നും മുഖ്യമന്ത്രി ജനങ്ങളുടെ ജീവന് വച്ചാണ് കളിച്ചതെന്നും മുരളീധരന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ താന്‍ വിമര്‍ശിച്ചത് മൃദുവായാണ്. താന്‍ കേരളത്തിന് വേണ്ടി എന്ത് ചെയ്തുവെന്നത് എകെജി സെന്ററില്‍ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുരളീധരന് പറഞ്ഞു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ അമ്പത് കൊല്ലത്തിലേറെയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് ജി. സുധാകരന്. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ത്തന്നെ ക്രിമിനലുകള്‍ ഉണ്ട് എന്ന് ഇപ്പോഴെങ്കിലും തുറന്നുപറഞ്ഞത് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കാന്‍ എളുപ്പമാണെന്നും മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ മുരളീധരനെ അനുവദിക്കില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."