മഞ്ചേരി മെഡിക്കല്‍ കോളജിലും അങ്കമാലി താലൂക്ക് ആശുപത്രിയിലും ജോലിയൊഴിവുകള്‍; പരീക്ഷയില്ലാതെ നേരിട്ടുള്ള അഭിമുഖം മാത്രം
കേരള സര്‍ക്കാരിന് കീഴില്‍ വിവിധ ജില്ലകളില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റുകള്‍ വിളിച്ചിട്ടുണ്ട്. പി.എസ്.സി പരീക്ഷയില്ലാതെ തന്നെ നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് നിങ്ങള്‍ക്ക് ജോലി നേടാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ജോലിയൊഴിവ്
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിനു കീഴില്‍ ഫഌബാട്ടമിസ്റ്റ്, ജൂനിയര്‍ കാത്ത് ലാബ് ടെക്‌നീഷ്യന്‍, സെക്യൂരിറ്റി സ്റ്റാഫ്, ന്യൂറോ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത രണ്ട് വര്‍ഷത്തെ ഡി.എം.എല്‍.ടി കോഴ്‌സ് വിജയം, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഫഌബാട്ടമിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. 45 വയസ്സ് കവിയരുത്. അഭിമുഖം മാര്‍ച്ച് 19ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും.
സര്‍ക്കാര്‍ അംഗീകൃത ബി.സി.വി.ടി/ഡി.സി.വി.ടി കോഴ്‌സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, കാത്ത് ലാബ് പ്രവൃത്തി പരിചയം എന്നിവയാണ് ജൂനിയര്‍ കാത്ത് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള യോഗ്യത. 45 വയസ്സ് കവിയരുത്. അഭിമുഖം മാര്‍ച്ച് 20ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും.
സെക്യൂരിറ്റി സ്റ്റാഫിലേക്ക് അപേക്ഷിക്കുന്നവര്‍ കര/വ്യോമ/നാവിക സേനയില്‍ നിന്നും വിരമിച്ച 56 വയസ്സ് കവിയാത്തവരായിരിക്കണം. മഞ്ചേരി നിവാസികള്‍ക്ക് മുന്‍ഗണന. അഭിമുഖം മാര്‍ച്ച് 23ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. സര്‍ക്കാര്‍ അംഗീകൃത ന്യൂറോ ടെക്‌നോളജിയില്‍ ഡിപ്ലോമ, രജിസ്‌ട്രേഷന്‍ എന്നിവയാണ് ന്യൂറോ ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള യോഗ്യത. 45 വയസ്സ് കവിയരുത്. അഭിമുഖം മാര്‍ച്ച് 25ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും.കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി ഓഫീസ് സമയങ്ങളില്‍ ലഭ്യമാകും. ഫോണ്‍: 0483 2762 037.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷനില്‍ നിലവിലുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ (കരാര്‍ നിയമനം) ഒരു ഒഴിവിലെ നിയമനത്തിനായി മാര്‍ച്ച് 25ന് രാവിലെ 10 മുതല്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ കമ്മീഷന്‍ ആസ്ഥാനത്ത് വച്ച് (അയ്യങ്കാളി ഭവന്‍, വെള്ളയമ്പലം) നടത്തും. പ്രായപരിധി 1836 (സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് അനുവദീയമാണ്) 11ന് രജിസ്‌ട്രേഷന്‍ അവസാനിക്കും. ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്നവര്‍ എസ്.എസ്.എല്‍.സി., ഡി.സി.എ, എം.എസ്.ഓഫീസ്, ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം), പ്രവൃത്തി പരിചയമുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ ഒറിജിനലും, സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കൊണ്ടു വരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2580310.
താലൂക്ക് ആശുപത്രിയില്‍ ജോലിയൊഴിവ്
അങ്കമാലി താലൂക്ക് ആശുപത്രിയില്‍ എച്ച്.എം.സി മുഖേന ലബോറട്ടറി ടെക്‌നീഷ്യ9, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍ എന്നിവരെയും ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്‌നീഷ്യ9, സ്റ്റാഫ് നഴ്‌സ് (ഡയാലിസിസ് യൂണിറ്റ്) ക്‌ളീംനിംഗ് സ്റ്റാഫ് എന്നിവരെയും ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മാര്‍ച്ച് 20 രാവിലെ 10 ന് താലൂക്ക് ആശുപത്രി ഓഫീസില്‍ അഭിമുഖം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയത്ത് ഓഫീസില്‍ അറിയാം.
ഇ.സി.ജി ടെക്‌നീഷ്യന്‍ ഒഴിവ്
കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടുകാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ എച്.എം.സി മുഖേന നിയമനം നടത്തുന്നു. ഇ.സി.ജി ആന്‍ഡ് ആഡിയോമെട്രിക് ടെക്‌നോളജില്‍ വി.എച്ച്.എസ്.ഇ യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് വയസ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പും സഹിതം മാര്‍ച്ച് 21ന് രാവിലെ 11 മണിക്ക് കോട്ടുകാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7994697231.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."