ഒമാനില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു.മൂന്ന് ദിവസത്തിനുള്ളില്‍ 57 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
മസ്കത്ത്:ഒമാനില്‍ കൊവിഡ് കേസുകളില്‍ വന്‍ വാര്‍ദ്ധനവാണ് ആരോഗ്യ മന്ത്രാലയം ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് 3, 363 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 180,031 ആയി.
160,324 പേര് രോഗമുക്തി നേടി.ഇത് റിപ്പോര്‍ട്ട് ചെയ്ത മൊത്തം കേസുകളുടെ 89 ശതമാനമാണ്.മൂന്ന് ദിവസത്തിനുള്ളില്‍ 57 പുതിയ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു, മൊത്തം മരണസംഖ്യ 1,878 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 96 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രികളിലെ മൊത്തം ഇന്പേഷ്യന്റുകളുടെ എണ്ണം 823 ആയി. 261പേര് തീവ്രപരിചരണ വിഭാഗത്തില്‍ ആണ്.
ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ എണ്ണം പ്രതിദിനം രണ്ട് ലക്ഷം കവിഞ്ഞതിനാല്‍ നിലവിലെ കാലയളവില്‍ ഇന്ത്യയിലേക്ക് യാത്ര ഒഴിവാക്കാന്‍ ന്യൂഡല്‍ഹിയിലെ ഒമാന്‍ എംബസി തങ്ങളുടെ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
സലാല ഗവര്‍ണറേറ്റില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ദിച്ച സാഹചര്യത്തില്‍ വൈകുന്നേരം 6 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ 11 മണിക്കൂര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ രാത്രി 9 മുതല്‍ പുലര്‍ച്ചെ 4മണി വരെ 7 മണിക്കൂര്‍ ആണ് ലോക്കഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ദിച്ച് വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രതീക്ഷിക്കാവുന്ന സാഹചര്യമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."