ബസില്‍നിന്ന് തെറിച്ചുവീണ് പരുക്കേറ്റ യുവാവ് മരിച്ചു
കാളികാവ്: ബസില്‍നിന്ന് തെറിച്ചുവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഉദരംപൊയിലിലെ പിലാത്തോട്ടില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ അമല്‍ ഇഹ്‌സാന്‍(22) ആണ് മരിച്ചത്. എസ്.കൈ.എസ്.എസ്.എഫ് ഉദരംപൊയില്‍ വൈസ് പ്രസിഡന്റായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് ഇഹ്‌സാന്‍ ബസില്‍നിന്ന് വീണത്.
നിലമ്പൂരില്‍നിന്ന് വയറിങ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വെടിവെച്ചപാറയില്‍വച്ചാണ് അപകടം ഉണ്ടായത്. വീടിന് സമീപം എത്താറായപ്പോള്‍ ബസില്‍നിന്ന് ഇറങ്ങാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. വെടിവെച്ചപാറ വളവില്‍ ബസിന്റെ പിന്‍വാതില്‍ തുറന്നാണ് തെറിച്ചുവീണത്. തലക്ക് ഗുരുതരമായി പരുക്കേറ്റ ഇഹ്‌സാനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ മരിച്ചു. ഖബറടക്കം ഇന്ന് ഉദരംപൊയില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. മാതാവ്: ഷഹര്‍ബാനു. സഹോദരങ്ങള്‍: അമര്‍ നിഷാന്‍, അംജദ് ഷാന്‍. അംന ഷഹര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."