HOME
DETAILS
MAL
ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കും; പാര്‍ട്ടി കോണ്‍ഗ്രസിലെ സ്വാഗത പ്രസംഗത്തിലും സില്‍വര്‍ ലൈന്‍ വിശദീകരിച്ച് മുഖ്യമന്ത്രി
backup
April 06 2022 | 06:04 AM
കണ്ണൂര്‍: വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി കെ-റെയില്‍ പദ്ധതിയെ പ്രതിപക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അനുമതി നേടിയെടുക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ നാല് മണിക്കൂറില്‍ എത്താന്‍ കഴിയുകയെന്നതാണ് സെമി ഹൈസ്പീഡ് ട്രെയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. കുടിയൊഴിപ്പിക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കും. പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കി വീടുകളില്‍ വലിയ പ്രചാരണം നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക നീതിയ്ക്കും പ്രകൃതി സംരക്ഷണത്തിനും തുല്യപ്രാധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."