HOME
DETAILS
MAL
പ്രവാസികള്‍ക്കും സൗദി കോടതിയില്‍ വിവാഹ കരാര്‍ തയ്യാറാക്കാം
backup
February 07 2023 | 05:02 AM
ജിദ്ദ: ഭാര്യയെ കുടുംബ വിസയിലോ സന്ദര്‍ശന വിസയിലോ രാജ്യത്ത് കൊണ്ടുവന്നാല്‍ ഒരു പ്രവാസിക്ക് സൗദി കോടതിയില്‍ വിവാഹ കരാര്‍ തയ്യാറാക്കാനും സാക്ഷ്യപ്പെടുത്താനും കഴിയുമെന്നും ഇതിന് ഭാര്യയുടെ പിതാവും സഊദി അറേബ്യയില്‍ താമസിക്കുന്നുണ്ടാവണമെന്ന നിബന്ധന മാത്രമാണുള്ളതെന്നും നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.
ഭാര്യാ ഭര്ത്താക്കന്മാര് സന്ദര്‍ശന വിസയില്‍ വരുന്ന സാഹചര്യത്തില്‍, നജിസ് സെന്റര്‍ ഫോര്‍ ജുഡീഷ്യല്‍ സര്‍വീസസ് വഴി വിവാഹം രേഖപ്പെടുത്താം. എല്ലാ മന്ത്രാലയ സേവനങ്ങളും ഒരു കുടക്കീഴില് ലഭ്യമാക്കുന്ന നജിസ് പോര്‍ട്ടലില്‍ ഈ സേവനം ലഭ്യമാണ്. ബന്ധപ്പെട്ട കക്ഷികളെല്ലാം അബ്ഷിര്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ഈ സേവനത്തിനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."