വിറങ്ങലിച്ച് രാജ്യം കുത്തനെ കുതിച്ച് കൊവിഡ്; പ്രതിദിനം 2,61,500 രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതീവഗുരുതരാവസ്ഥയില്‍. 2,61,500 പേര്‍ക്കാണ് പുതിയതായി രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് ഓരോ ദിവസവും തിരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായി നാലാംദിവസമാണ് രോഗികളുടെ എണ്ണം രണ്ടു ലക്ഷവും കവിഞ്ഞു കുതിക്കുന്നത്. 24 മണിക്കൂറിനിടെ 1,501 പേര് രോഗംമൂലം മരിച്ചു. 1,38,423 പേര് രോഗമുക്തി നേടി. നിലവില്‍ 18,01,316 പേര് ചികിത്സയിലുണ്ട്. ഇന്ത്യയില്‍ ഇതുവരെ 1,50,40,918 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,78,567 പേര് മരിച്ചു.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ചത്തിസ്ഗഡ്, കര്‍ണാടക, മധ്യപ്രദേശ്, കേരളം, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ പത്ത് സംസ്ഥാനങ്ങളിലാണ് പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെട്ട 78.56 ശതമാനം കേസുകളും. 67,123 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍. 419 പേര് മരിച്ച മഹാരാഷ്ട്രയിലാണ് കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശില്‍ 30,596ഉം ഡല്‍ഹിയില്‍ 25,462ഉം കര്‍ണാടകയില്‍ 190,67ഉം തമിഴ്നാട്ടില്‍ 10,723ഉം കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."