കിടക്കയില്‍ മൂത്രമൊഴിച്ചതിന് 20കാരന് പിതാവിനെ കഴുത്ത് ഞെരിച്ച് കൊന്നു
ഡല്‍ഹി: കിടക്കയില്‍ മൂത്രമൊഴിച്ചതിന് തളര്‍വാതരോഗിയായ പിതാവിനെ 20കാരന് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. സെന്‍ട്രല്‍ ഡല്‍ഹിയിലെ ആനന്ദ് പര്‍ബത്തിലാണ് സംഭവം. 45കാരനായ ജിതേന്ദ്ര ശര്‍മയാണ് കൊലപ്പെട്ടത്. സംഭവത്തില്‍ മകന് സുമിത് ശര്‍മയെ പൊലിസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 3നാണ് കൊലപാതകം നടന്നത്. രാത്രി 9മണിയോടെ ശര്‍മയുടെ ഭാര്യയുടെ ഫോണ്‍ കോളിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ശ്വേത ചൗഹാന് പറഞ്ഞു. ആനന്ദ് പര്‍ബത്ത് സ്റ്റേഷനില്‍ നിന്നുള്ള പൊലിസുകാര്‍ അവിടെയത്തുമ്പോള്‍ ബെഡില്‍ മരിച്ച നിലയിലായിരുന്നു ശര്‍മ.
കടുത്ത മദ്യപാനിയായിരുന്നു ശര്‍മ. തുടക്കത്തില്‍ സ്വാഭാവിക മരണമായിട്ടാണ് പൊലിസുകാര്‍ക്ക് തോന്നിയത്. എന്നാല്‍ മകന് അച്ഛനെ കൊലപ്പെടുത്തിയതാകാമെന്ന് ശര്‍മയുടെ ഭാര്യ സംശയം പ്രകടിപ്പിച്ചു. ശര്‍മയുടെ മൃതദേഹം ഡോ.റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റുകയും പിറ്റേന്ന് പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തു. സ്വഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു.
മദ്യപിച്ച ശേഷം ശര്‍മ ഭാര്യയെ പതിവായി ഉപ്രദവിച്ചിരുന്നു. ഇതില്‍ സഹികെട്ട് ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പെ വീട് വിട്ടിറങ്ങിയിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ശര്‍മ അതിനു മുന്‍പ് ഒരു ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. 2020ലാണ് ഇയാള്‍ക്ക് പക്ഷാഘാതമുണ്ടാകുന്നത്. മകന് സുമിത് തൊഴില്‍രഹിതനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."