ചെയര്‍മാനുമായി ഉടക്ക്; കെ.എസ്.ഇ.ബി സംഘടനാ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷിനെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി ചെയര്‍മാനെതിരെ എം ജി സുരേഷിന്റെ നേതൃത്വത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ സത്യാഗ്രഹവും പ്രതിഷേധ ദിനവും നടത്തിയിരുന്നു. മാനേജ്മെന്റിന്റെ വിലക്ക് മറികടന്നുകൊണ്ടായിരുന്നു ഈ നീക്കം. ഇതേത്തുടര്‍ന്നാണ് എം ജി സുരേഷിനെതിരെ നടപടിയെടുത്തത്.
കെഎസ്ഇബിയിലെ വനിതാ എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയമവിരുദ്ധമായി സസ്പെന്‍ഡ് ചെയ്തതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. അനുമതി കൂടാതെ അവധിയില്‍ പോയി, ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 28നായിരുന്നു സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്. മുന്‍മന്ത്രിമാരായ എം.എം മണിയുടെയും എ.കെ ബാലന്റെയും സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാര്‍.
അതേസമയം, നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമരം ചെയ്തതിന് ബോര്‍ഡ് ചെയര്‍മാന്‍ പ്രതികാരം ചെയ്യുകയാണെന്നും സുരേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."