HOME
DETAILS
MAL
വിവാദ ജപ്തി നടപടിയ്ക്ക് പിന്നാലെ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സി.ഇ.ഒ രാജിവച്ചു
backup
April 06 2022 | 12:04 PM
മൂവാറ്റുപുഴ: വിവാദ ജപ്തി നടപടിയ്ക്ക് പിന്നാലെ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സി.ഇ.ഒ ജോസ് കെ പീറ്റര്‍ രാജിവച്ചു. രാജി സ്വീകരിച്ചതായി ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.
നടപടിയെടുക്കാന്‍ സഹകരണമന്ത്രി നിര്‍ദേശിച്ചതിനു പിന്നാലെയാണ് ബാങ്ക് സി.ഇ.ഒ രാജിവച്ചത്. മറ്റുള്ളവര്‍ക്കെതിരെയും നടപടി വേണമെന്ന് ജപ്തി നേരിട്ട ഗൃഹനാഥനായ അജീഷ് പറഞ്ഞു. എം.എല്‍.എയും നാട്ടുകാരും ചേര്‍ന്ന് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു.
പണം അടയ്ക്കാന്‍ സാവകാശം നല്‍കണമെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തില്‍ അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."