അനധികൃത പ്രതിഷേധത്തില്‍ പങ്കെടുത്ത മുന്‍ ബഹ്റൈന്‍ എം.പിയുടെ വിചാരണ മാറ്റിവച്ചു
മനാമ: ബഹ്റൈനില്‍ നിയമവിരുദ്ധമായി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത മുന്‍ ബഹ്റൈന്‍ എം.പി ഹംസ അല്ദീരിയുടെ വിചാരണ ആഗസ്റ്റ് 29 ലേക്ക് മാറ്റിവച്ചു. ഇവിടെ ദുറാസില്‍ നടന്ന ഒരു അനധികൃത പ്രതിഷേധത്തില്‍ പങ്കെടുത്തെന്നാണ് എം.പിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. നേരത്തെ അല്‍ വിഫാഖിന്റെ ആത്മീയ നേതാവായ പ്രമുഖ പ്രതിപക്ഷ നേതാവ് ഈസ ഖാസിമിന്റെ പൗരത്വം ബഹ്റൈന്‍ റദ്ദാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇദ്ദേഹത്തിന്റെ അനുയായികള്‍ രാജ്യത്തു പ്രതിഷേധ പ്രകടനം നടത്തിയത്.
നിയമവിരുദ്ധ ഫണ്ട് സ്വീകരിക്കുന്നുവെന്നും കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും ആയിരുന്നു ഇൗസ ഖാസിമിനെതിരേയുള്ള പരാതി. രാജ്യത്ത് തീവ്രവാദവും അക്രമവും പ്രോത്സാഹിപ്പിക്കുന്നത്തിനെതിരെ ഇദ്ദേഹത്തിന്റെ അനുയായികള്‍ പങ്കെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അല്‍ ദീരി അല്‍ വഖഫിന്റെ മുതിര്‍ന്ന നേതാവാണ്. ഇയാള്‍ സര്‍ക്കാരിനെതിരെ നിരവധി പ്രസംഗങ്ങള്‍ നടത്തിയതായും രാജ്യത്തു നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പങ്ക് വഹിച്ചതായും ലോവര്‍ ക്രിമിനല്‍ കോര്‍ട്ടില്‍ പ്രോസിക്യൂഷന് വാദിച്ചു. സംഭവത്തിന്റെ പേരില്‍ ചില്ലറ സംഘര്‍ഷങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."