50 മുതല്‍ 550 രൂപ വരെ വര്‍ധന: വെള്ളക്കരം വര്‍ധിപ്പിച്ച് ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ച് ഉത്തരവിറക്കി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 50 മുതല്‍ 550 വരെ കൂടും. മിനിമം നിരക്ക് 22.05 രൂപയില്‍ നിന്ന് 72.05 രൂപയാക്കിയും ഉയര്‍ത്തി.
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 15000 ലിറ്റര്‍ വരെ സൗജന്യമായിരിക്കും. വെളളക്കരം വര്‍ധിപ്പിച്ചതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ഉത്തരവ് പുറത്തിറക്കിയത്. 1000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നതിന് 14.41 രൂപയാണ് പുതുക്കിയ നിരക്ക്. ഇതിന് ശേഷം 5000 ലിറ്റര്‍ വരെ ഉപയോഗിക്കുന്ന ആദ്യ സ്ലാബിന് 72.05 രൂപയാണ് പുതുക്കിയ നിരക്ക്. ഫെബ്രുവരി മൂന്നിന് പ്രാബല്യത്തില്‍ വന്നുവെന്ന നിലയിലാണ് വാട്ടർ അതോറിറ്റി പുതുക്കിയ താരിഫ് പുറത്തിറക്കിയത്.
അതേസമയം, വെള്ളക്കരം കൂട്ടിയുളള തീരുമാനത്തില്‍ ജലവിഭവമന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കർ റൂളിംങ് നടത്തി. തീരുമാനം സഭയില്‍ പ്രഖ്യാപിക്കുന്നതായിരുന്നു ഉചിതമെന്നായിരുന്നു സ്പീക്കറുടെ റൂളിങ്. എ.പി അനില്‍കുമാർ ഉന്നയിച്ച ക്രമപ്രശ്നത്തിലായിരുന്നു സ്പീക്കറുടെ റൂളിങ്. എന്നാല്‍ വെള്ളക്കരം കൂട്ടാന്‍ നേരത്തെ തീരുമാനിച്ചതാണെന്നും നടപടിക്രമങ്ങള്‍ ഇപ്പോള്‍ പൂര്ത്തിയായത് കൊണ്ടാണ് ഉത്തരവ് വന്നതെന്നും റോഷി അഗസ്റ്റിന്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."