HOME
DETAILS

മനസ് നഷ്ടപ്പെട്ട സന്തോഷ്‌കുമാറിനും അംബികയ്ക്കും സങ്കേതത്തില്‍ പുതിയ ജീവിതം..

  
backup
August 20 2016 | 14:08 PM

%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b7%e0%b5%8d

കൊല്ലം: മനസിന്റെ സമനില നഷ്ടപ്പെട്ട് ഭാര്യയെയും മകനെയും ഉപേക്ഷിച്ച് തെരുവില്‍ അലഞ്ഞുനടക്കുന്നതിനിടയില്‍ പൊലിസ് ഏറ്റെടുത്ത് അഭയകേന്ദ്രത്തിലെത്തിക്കുക, മാസങ്ങള്‍ക്കു ശേഷം അതേ അഭയകേന്ദ്രത്തിലേക്ക് മാനസികരോഗം നിമിത്തം തെരുവില്‍ അലഞ്ഞുതിരിയുന്നതിനിടയില്‍ ആ സാന്ത്വന തണലില്‍ വച്ച് തന്റെ നഷ്ടപ്പെട്ട പ്രിയതമനെ കണ്ടുമുട്ടുക. അതുവരെ മരവിച്ച മനസ്സുമായി നിന്നിരുന്ന യുവതിയുടെ മുഖത്ത് പുഞ്ചിരിപൂക്കള്‍ വിടര്‍ന്നു. ഈ അസുലഭനിമിഷത്തിന് സാക്ഷ്യം വഹിച്ചത് കലയപുരം ആശ്രയ സങ്കേതവും.

അഞ്ചു മാസങ്ങള്‍ക്കു മുമ്പ് പൊലിസിന്റെ നേതൃത്വത്തിലായിരുന്നു മാനസികവിഭ്രാന്തി നിമിത്തം പരവൂര്‍ ടൗണില്‍ അക്രമാസക്തനായി കാണപ്പെട്ട പരവൂര്‍ പൂതക്കുളം തോട്ടിങ്കര വീട്ടില്‍ സന്തോഷ്‌കുമാറിനെ സങ്കേതത്തിലെത്തിച്ചത്. സ്വന്തം പേര് മാത്രമേ സന്തോഷ്‌കുമാറിന് ഓര്‍മയിലുണ്ടായിരുന്നുള്ളൂ. ഇതിനിടയിലാണ് പൊലിസ് ഇക്കഴിഞ്ഞ ദിവസം പരവൂര്‍ ടൗണില്‍ നിന്നും ചിത്തഭ്രമം ബാധിച്ച് അലഞ്ഞുതിരിയുകയായിരുന്ന സ്റ്റെല്ല ലോറന്‍സ് എന്ന അംബികയെ ഏറ്റെടുത്ത് സങ്കേതത്തിലെത്തിച്ചത്. അപ്പോഴാണ് സങ്കേതത്തിന്റെ മുറ്റത്തു തനിക്ക് നഷ്ടപ്പെട്ട ഭര്‍ത്താവിനെ കാണുന്നതും അത് ഒരു പുനസമാഗമത്തിന് വേദിയായതും. വീടുകള്‍ തോറും കയറിയിറങ്ങി പുസ്തക വില്‍പ്പനയായിരുന്നു സന്തോഷ്‌കുമാറിന്റെ തൊഴില്‍. ഇതിനിടയിലാണ് സ്റ്റെല്ല ലോറന്‍സിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. അതോടെ സ്റ്റെല്ല തന്റെ പേര് അംബിക സന്തോഷ് എന്നാക്കി മാറ്റി. എന്നാല്‍, രണ്ടുപേരുടെയും ബന്ധുക്കളുടെ എതിര്‍പ്പുമൂലം സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങേണ്ടിവന്ന ഇവര്‍ പിന്നീട് വാടകവീട്ടിലേക്ക് താമസം മാറി. തുടര്‍ന്ന് രണ്ട് പേരും ചേര്‍ന്നായി പുസ്തക വില്‍പ്പന.

സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്നതിനിടയില്‍ രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് അപ്രതീക്ഷിതമായി സന്തോഷ്‌കുമാറിന് പുസ്തക വില്‍പ്പനയ്ക്കിടയില്‍ ഒരു ബൈക്കപകടം സംഭവിച്ചു. അതോടെ തന്റെ ഓര്‍മകള്‍ ഓരോന്നും കൊഴിഞ്ഞുപോവാന്‍ തുടങ്ങി. ഓര്‍മകളെല്ലാം നഷ്ടമായ സന്തോഷ്‌കുമാര്‍ പലപ്പോഴും സ്വന്തം ഭാര്യയെയും മകനെയും തിരിച്ചറിവുപോലുമില്ലാതെ ഉപദ്രവിക്കുമായിരുന്നു. എന്നാല്‍, ഒരു സുപ്രഭാതത്തില്‍ ആരോടും ഒന്നും പറയാതെ ഇദ്ദേഹം വീടുവിട്ടിറങ്ങിപ്പോയി. സ്വന്തം കാര്യംപോലും ശ്രദ്ധിക്കാനോ ആരോടും ഒന്നും ഉരിയാടാനോ കഴിയാതെ മുഷിഞ്ഞ വസ്ത്രവും ധരിച്ച് അക്രമസ്വഭാവം കാണിച്ച് തെരുവില്‍ അലഞ്ഞുതിരിയുന്നതിനിടയിലാണ് പൊലിസ് സങ്കേതത്തിലെത്തിച്ചത്. മാസങ്ങളോളം ഭര്‍ത്താവിനെ തേടി അംബിക അലഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ ആറാം ക്ലാസിലെത്തിയ ഏകമകനെ അംബിക കൊല്ലത്തെ ഒരു അനാഥാലയത്തില്‍ പ്രവേശിപ്പിച്ചു.

ഭര്‍ത്താവിന്റെ തിരോധാനവും പുസ്തക വില്‍പ്പനയില്‍ സംഭവിച്ച നഷ്ടങ്ങളുമെല്ലാം അംബികയെകൂടി മാനസികവ്യഥയിലെത്തിച്ചു. ചിലപ്പോഴെല്ലാം സ്വാഭാവിക നിലയിലാവുമെങ്കിലും നഷ്ടപ്പെടലിന്റെ വേദനകള്‍ അംബികയെ പലപ്പോഴും ഒരു ചിത്തഭ്രമരോഗിയാക്കി മാറ്റി. ഇതിനിടയിലാണ് പൊലിസ് സങ്കേതത്തില്‍ എത്തിച്ചത്. സന്തോഷ്‌കുമാറിനും അംബികയ്ക്കും വിദഗ്ധ ചികിത്സ നല്‍കി മകനോടൊപ്പമുള്ള സുന്ദരമായൊരു ജീവിതം സമ്മാനിക്കാനാണ് ആശ്രയ ലക്ഷ്യമിടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  24 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  24 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  24 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  24 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  24 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  24 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  24 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  24 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  24 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  24 days ago