ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ചേളാരി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് സഹായത്തിനുള്ള ബജറ്റ് വിഹിതം ഗണ്യമായി കുറച്ച കേന്ദ്ര, കേരള സര്‍ക്കാര്‍ നടപടിയില്‍ എസ്.കെ.ജെ.എം.സി.സി യോഗം പ്രതിഷേധിച്ചു. നിലവിലുള്ള ബജറ്റ് വിഹിതം പഴയതുപോലെ പുനസ്ഥാപിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷം വഹിച്ചു.
ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. മാനേജര്‍ എം.എ. ചേളാരി റിപ്പോര്‍ട്ട് സമര്‍പിച്ചു. അബ്ദുസ്സ്വമദ് മുട്ടം പ്രമേയം അവതരിപ്പിച്ചു. ഡോ. എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍, മാണിയൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി (കണ്ണൂര്‍), അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി (മലപ്പുറം വെസ്റ്റ്), പി. ഹസൈനാര്‍ ഫൈസി (കോഴിക്കോട്), സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, അശ്‌റഫ് ഫൈസി പനമരം (വയനാട്), ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി (പാലക്കാട്), വി.എം. ഇല്യാസ് ഫൈസി (തൃശൂര്‍), കെ.എച്ച്. അബ്ദുല്‍ കരീം മൗലവി (ഇടുക്കി), എ.അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ (കോട്ടയം), പി.എ. ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ (ആലപ്പുഴ), എം. ശാജഹാന്‍ അമാനി (കൊല്ലം), എസ്. മുഹമ്മദ് ഹംസ സമദാനി (കന്യാകുമാരി), എം.കെ. അയ്യൂബ് ഹസനി (ബംഗളൂരു), അബൂബക്കര്‍ ബാഖവി (നീലഗിരി) സംബന്ധിച്ചു. സെക്രട്ടറി എം.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കൊടക് സ്വാഗതവും കെ.ടി. ഹുസൈന്‍കുട്ടി മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."