ഭൂചലനത്തില്‍ മരണം 5,000 കവിഞ്ഞു; ദുരന്തബാധിത പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് തുര്‍ക്കി
ഇസ്താംബൂള്‍: ലോകത്തെ നടുക്കിയ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം അയ്യായിരം കവിഞ്ഞു. ഇനിയും നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ്.
ഭൂകമ്പ പരമ്പരകളുട പശ്ചാത്തലത്തില്‍ തുര്‍ക്കിയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭൂകമ്പം നാശം വിതച്ച പത്ത് പ്രവിശ്യകളിലാണ് മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
'രക്ഷാപ്രവര്‍ത്തന വീണ്ടെടുക്കല്‍ ജോലികള്‍ വേഗത്തില്‍ നടപ്പിലാക്കാനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു'ഉര്‍ദുഗാന്‍ പറഞ്ഞു.
https://twitter.com/ANI/status/1622932854912225280?cxt=HHwWgMDU9aa16IUtAAAA
അതിഭീകരമായ കാഴ്ചയാണ് തുര്‍ക്കിയില്‍ സിറിയയിലും നിന്നും പുറത്തുവരുന്നത്. നോക്കിനില്‍ക്കെ ബഹുനില കെട്ടിടം ഇടിഞ്ഞു താഴേക്ക് നിലംപതിക്കുന്നതും ആളുകള്‍ ജീവന്‍ രക്ഷിക്കാന്‍ ഓടുന്നതുമായ ഭയാനകമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ പ്രാദേശിക സമയം 4.17നാണ് തുര്‍ക്കിയേയും സിറിയയേയും നടുക്കിയ ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായത്. പിന്നീട് മൂന്നുതവണ കൂടി തുടര്‍ ചലനങ്ങളുണ്ടായി. അപകടത്തില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ നിലംപൊത്തി. തുര്‍ക്കിയില്‍ മാത്രം അയ്യായിരത്തിലേറെ കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുര്‍ക്കി. 1999ല്‍ വടക്കു പടിഞ്ഞാറാന്‍ മേഖലയിലുണ്ടായ ഭൂചലനത്തില്‍ 17,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. 1939ല്‍ കിഴക്കന്‍ പ്രവിശ്യയായ എര്‍സിന്‍കാനിലുണ്ടായ ഭൂചലനത്തില്‍ 33,000 പേരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."