HOME
DETAILS
MAL
രണ്ടാംതരംഗത്തില്‍ ശ്വാസതടസം കൂടുതല്‍; രോഗികളില്‍ എഴുപത് ശതമാനവും 40 കഴിഞ്ഞവര്‍
backup
April 19 2021 | 10:04 AM
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രണ്ടാംതരംഗത്തില്‍ രോഗലക്ഷണങ്ങളുടെ തീവ്രത ആദ്യതരംഗത്തെ അപേക്ഷിച്ച് കുറവാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. രണ്ടാം തരംഗത്തില്‍ മറ്റ് ലക്ഷണങ്ങളെ അപേക്ഷിച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടവരുടെ എണ്ണം കൂടുതലാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
രണ്ടാംതരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ 70 ശതമാനം രോഗികളും നാല്‍പത് വയസിന് മുകളിലുള്ളവരാണ്. കൊവിഡ് രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ സന്ധിവേദന, തലവേദന, വരണ്ടചുമ എന്നിവ പ്രകടമായിരുന്നുവെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കുന്നു.
രാജ്യത്തെ ഗുരുതര സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത അടിയന്തര യോഗം ഡല്‍ഹിയില്‍ തടുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."